കംബോഡിയ മനുഷ്യക്കടത്ത്; പ്രതി അറസ്റ്റിൽ

കോഴിക്കോട് > കംബോഡിയയിലേക്ക് മനുഷ്യക്കടത്ത് നടത്തിയ കേസിൽ മുഖ്യ പ്രതി അറസ്റ്റ്‌റ്റിൽ. തോടന്നൂർ സ്വദേശി അനുരാഗാണ് പിടിയിലായത്. സൈബർ തട്ടിപ്പിനായാണ് ഇയാൾ മനുഷ്യക്കടത്ത് നടത്തിയത്.
ബാങ്കോക്കിലെ ഐടി കമ്പനിയിലെ ജോലിക്കെന്ന് പറഞ്ഞ് കംബോഡിയയിലെ പോയ്-പെട്ട് എന്ന സ്ഥലത്തേക്ക് യുവാക്കളെ എത്തിച്ചായിരുന്നു തട്ടിപ്പ്. സൈബർ തട്ടിപ്പ് നടത്തുന്ന കെഎൽ കിച്ചൺ എന്ന് അറിയപ്പെടുന്ന കമ്പനിക്ക് ഏജന്റുമാർ യുവാക്കളെ വിൽക്കുകയായിരുന്നു. വടകര സ്വദേശികളായ സെബിൻ ദേവ്, അശ്വന്ത് ബാബു, എസ് കെ അരുൺ, സി അഭിനന്ദ്, അഭിനവ് സുരേഷ്, അങ്കമാലി സ്വദേശി റോഷൻ ആന്റണി, പൊന്നാനി സ്വദേശി അജ്മൽ എന്നിവരാണ് മനുഷ്യക്കടത്തിന് ഇരയായി രക്ഷപ്പെട്ടത്.
വടകര സ്വദേശികളായ അനുരാഗ്, അധിരത്, മുഹമ്മദ് റസിൽ, പാലക്കാട് സ്വദേശി നസറുദ്ദീൻ ഷാ എന്നീ ഏജന്റുമാരാണ് യുവാക്കളിൽനിന്ന് ലക്ഷങ്ങൾ തട്ടി വിദേശ കമ്പനിക്ക് വിറ്റത്. ഇതിൽ അനുരാഗിനെയാണ് പൊലീസ് പിടികൂടിയത്.










0 comments