ഡോ. വന്ദന ദാസിന്റെ ഓർമ; ക്ലിനിക്ക്‌ 10ന് തുറക്കും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 01, 2024, 11:22 AM | 0 min read

ആലപ്പുഴ > കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ അക്രമിയുടെ കുത്തേറ്റ്‌ കൊല്ലപ്പെട്ട ഹൗസ് സർജൻ ഡോ. വന്ദന ദാസിന്റെ ഓർമയ്‌ക്കായി അച്ഛനമ്മമാർ ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴയിൽ ആരംഭിക്കുന്ന ഡോ. വന്ദന ദാസ് മെമ്മോറിയൽ ക്ലിനിക്കിന്റെ ഉദ്ഘാടനവും പ്രാർഥനാഹാൾ സമർപ്പണവും ഒക്‌ടോബർ 10ന് നടക്കും.

കോട്ടയം കടുത്തുരുത്തി മുട്ടുചിറ നമ്പിച്ചിറക്കാലായിൽ കെ ജി മോഹൻദാസിന്റെയും തൃക്കുന്നപ്പുഴ വലിയപറമ്പ്‌ മേടയിൽ വീട്ടിൽ ടി വസന്തകുമാരിയുടെയും ഏക മകളായിരുന്നു വന്ദന. വസന്തകുമാരിക്ക് കുടുംബ ഓഹരിയായി തൃക്കുന്നപ്പുഴയിൽ ലഭിച്ച വീട്‌ രണ്ടുനിലയായി നവീകരിച്ചാണ് ക്ലിനിക്ക്‌ സജ്ജമാക്കിയത്‌. ക്ലിനിക്കിലേക്ക് തൃക്കുന്നപ്പുഴ പഞ്ചായത്ത് നിർമിക്കുന്ന റോഡിന്റെ പ്രാഥമിക പ്രവർത്തനങ്ങൾ തുടങ്ങി.

ക്ലിനിക്ക്‌ ഗവർണർ ആരിഫ് മൊഹമ്മദ് ഖാനും പ്രാർഥനാ ഹാൾ കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ഉദ്‌ഘാടനംചെയ്യും. രമേശ് ചെന്നിത്തല എംഎൽഎ അധ്യക്ഷനാകും. മന്ത്രി വി എൻ വാസവൻ മുഖ്യപ്രഭാഷണം നടത്തും. ഡോ. വി പി ഗംഗാധരൻ ഫാർമസി, ലാബ് എന്നിവ  ഉദ്ഘാടനംചെയ്യും. 11ന് വിവിധ മെഡിക്കൽ കോളേജുകളിലെ വിദഗ്ധ ഡോക്‌ടർമാർ പങ്കെടുക്കുന്ന മെഡിക്കൽ ക്യാമ്പും നടക്കും.

 



deshabhimani section

Related News

View More
0 comments
Sort by

Home