ad
Deshabhimani

ഹോം നഴ്സിങ് ജോലി വാഗ്ദാനം ചെയ്ത് പീഡനം: പ്രതി പിടിയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 16, 2024, 06:48 PM | 0 min read

കോഴിക്കോട് > ഹോം നഴ്സിങ് ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. മലപ്പുറം എടവണ്ണപ്പാറ സ്വദേശി മുഹമ്മദ് അഷ്റഫ് ആണ് അറസ്റ്റിലായത്.

കഴിഞ്ഞ വർഷം ആഗസ്തിലാണ് കേസിന് ആസ്പദായ സംഭവം. പ്രതി കണ്ണൂരിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് പിടിയിലായത്. യുവതിക്ക് ജോലി വാഗ്ദാനം ചെയ്തശേഷം പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. സംഭവത്തില്‍ യുവാവിനെതിരെ പൊലീസ് കേസെടുത്തു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.ഹോം നഴ്സിങ് ജോലി വാഗ്ദാനം ചെയ്ത് പീഡനം: പ്രതി പിടിയിൽ



 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home