വാഹനമോഷണം; മടത്തറ സ്വദേശി പിടിയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 11, 2024, 10:30 PM | 0 min read

കടയ്ക്കൽ > കൊല്ലം, തിരുവനന്തപുരം ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ വാഹനങ്ങൾ മോഷ്‌ടിക്കുന്നയാൾ പിടിയിൽ. മടത്തറ മുല്ലശേരി കുഴിവിള പുത്തൻവീട്ടില്‍ സഞ്ചു (41)ആണ് പിടിയിലായത്.

പാലോട് സ്വദേശിയുടെ സ്കൂട്ടർ മോഷ്ടിച്ചെന്ന പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലാകുന്നത്. കഴിഞ്ഞ മാസം പാങ്ങോട് പൊലീസുകാരന്റെ കാർ മോഷ്ടിച്ചതിന് അറസ്റ്റിലായിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ അതേ ദിവസമാണ് ഇയാള്‍ സ്കൂട്ടർ മോഷ്ടിക്കുന്നത്.
പാങ്ങോട്, ചിതറ, ആറ്റിങ്ങല്‍, കിളിമാനൂർ എന്നീ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ നിരവധി കേസുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Home