ad
Deshabhimani

കടയ്ക്കൽപഞ്ചായത്തിന് പുരസ്കാര നേട്ടം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 29, 2018, 04:34 PM | 0 min read

കടയ്ക്കൽ
കടയ്ക്കൽ പഞ്ചായത്തിന് 201718 വാർഷിക പദ്ധതിയിൽ 100 ശതമാനം ചെലവഴിച്ച് നേട്ടം കൈവരിച്ചു.  മന്ത്രി  കെ ടി ജലീലിൽനിന്നും ഫലകവും പ്രശസ്തിപത്രവും പഞ്ചായത്ത് പ്രസിഡന്റ‌് ആർ എസ് ബിജുവും സെക്രട്ടറി  സി വൈ ജോസും ഏറ്റുവാങ്ങി. ഭരണസമിതിയുടെയും ജീവനക്കാരുടെയും  കൃത്യമായ ആസൂത്രണമാണ്  പദ്ധതി നിർവഹണത്തില്‍ പഞ്ചായത്തിനെ  നേട്ടത്തിലെത്തിച്ചത്. 
പഞ്ചായത്ത് 13‐ാം പഞ്ചവത്സര പദ്ധതി ആരംഭത്തില്‍ മുന്നോട്ടുവച്ച നയസമീപനം ആദ്യ വാർഷിക പദ്ധതി രൂപീകരണത്തിലും നിർവഹണത്തിലും ഫലപ്രദമായി നടപ്പാക്കിയതും നേട്ടത്തിന് അര്‍ഹമായി. പദ്ധതി നിർവഹണത്തിന് മുൻവർഷങ്ങളേക്കാൾ കൂടുതൽ സമയം ലഭ്യമാക്കിയ സർക്കാർ ഇടപെടലുകള്‍ പഞ്ചായത്തിന് ഗുണകരമായിത്തീര്‍ന്നു.  നേട്ടത്തിനു പിന്നിൽ പ്രവർത്തിച്ച എല്ലാ ഉദ്യോഗസ്ഥരെയും പദ്ധതി ഗുണഭോക്താക്കളെയും പൊതുജനങ്ങളെയും  പ്രസിഡന്റ‌് ആർ എസ് ബിജു നന്ദി അറിയിച്ചു.


deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home