ad
Deshabhimani

പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 17, 2024, 11:24 PM | 0 min read

കൊല്ലം
പശ്ചിമബംഗാളിലെ ഡോക്ടറുടെയും ഉത്തരാഖണ്ഡിലെ നഴ്സിന്റെയും ക്രൂരമായ കൊലപാതകത്തിൽ പ്രതിഷേധിച്ച് എഫ്എസ്‌ഇടിഒ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി വി ആർ അജു ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് ബി സജീവ് അധ്യക്ഷനായി. എസ് സബിത, എസ്‌ ദിലീപ്, ജെ അനീഷ്, വൈ ഓസ്ബോൺ, എസ് ഷാഹിർ എന്നിവർ സംസാരിച്ചു. ആർ രമ്യാമോഹൻ, കെ ആർ രാജേഷ്,  കെ എൻ മധുകുമാർ എന്നിവർ പങ്കെടുത്തു. കരുനാഗപ്പള്ളി താലൂക്കിൽ ബി സുജിത്ത്, കൊട്ടാരക്കരയിൽ ജി ബാലചന്ദ്രൻ, പുനലൂരിൽ എം എസ് ബിജു, പത്തനാപുരത്ത് പി മിനിമോൾ, വി പ്രേം എന്നിവർ ഉദ്ഘാടനംചെയ്തു. 
             
photo: പശ്ചിമബംഗാളിലെ ഡോക്ടറുടെയും ഉത്തരാഖണ്ഡിലെ നഴ്സിന്റെയും കൊലപാതകത്തിൽ പ്രതിഷേധിച്ച്‌ എഫ്എസ്‌ഇടിഒ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി വി ആർ അജു ഉദ്ഘാടനംചെയ്യുന്നു


deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home