ad
Deshabhimani

ആദിവാസി പെൺകുട്ടിക്ക്‌ പീഡനം കോൺഗ്രസ്‌ നേതാവിനെ രക്ഷിക്കാൻ ശ്രമിച്ചവരുടെ വീട്ടിലേക്ക്‌ മാർച്ച്‌ നടത്തുമെന്ന്‌ മഹിളാ അസോസിയേഷൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 27, 2018, 06:18 PM | 0 min read

രാജപുരം
ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കോൺഗ്രസ് നേതാവിനെതിരെ  പരാതി നൽകിയതിന്‌ ഇരയുടെ  കുടുംബത്തെ ഭീഷണിപ്പെടുത്തുന്ന കോൺഗ്രസ് നേതാക്കളുടെ വീട്ടിലേക്ക് മാർച്ച് നടത്തുമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ പനത്തടി ഏരിയാ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. 
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പാലങ്കല്ല് എലിക്കോട്ട് കയയിലെ ജോസ് കടവിലിനെ പൊലീസ് അറസ്‌റ്റുചെയ്‌ത്‌ റിമാൻഡ് ചെയ്തിരുന്നു.  പ്രതി നേതാവായതിനാൽ ഒതുക്കിത്തീർക്കാൻ  ബ്ലോക്ക് കോൺഗ്രസ് നേതാവിന്റെ നേതൃത്വത്തിൽ ശ്രമം നടത്തിയിരുന്നു. ഇത് പരാജയപ്പെട്ടതിന്റെ വൈരാഗ്യം തീർക്കാൻ ചില കോൺഗ്രസ് നേതാക്കാൾ ഇപ്പോഴും പെൺകുട്ടിയുടെ വീട്ടുകാരെ ഭീഷണിപ്പെടുത്തുന്നുണ്ട്‌.  പെൺകുട്ടിയുടെ വീട് സന്ദർശിച്ച മഹിളാ അസോസിയേഷൻ നേതാക്കൾ ആവശ്യമായ സംരക്ഷണം നൽകുമെന്ന് ഉറപ്പുനൽകി. 
കേസ് കോടതിയിലെത്തുമ്പോൾ മൊഴി മാറ്റിപ്പറയണമെന്ന്‌  ആവശ്യപ്പെട്ട് ചിലർ  സമീപിച്ചതായി മഹിളാ നേതാക്കളോട് വീട്ടുകാർ പറഞ്ഞു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ രക്ഷിക്കാൻ മുതിർന്നാൽ അവരുടെ വീട്ടിലേക്ക് മാർച്ച് നടത്തുമെന്ന് ഏരിയാകമ്മിറ്റി മുന്നറിയിപ്പ് നൽകി. ഏരിയാസെക്രട്ടി സൗമ്യ വേണുഗോപാലൻ, വില്ലേജ് സെക്രട്ടറി ബിന്ദു ശിവദാസ്, ഡിവൈഎഫ് ഐ ബ്ലോക്ക് സെക്രട്ടറി ടി വി രഞ്ജീഷ് എന്നിവർ പെൺകുട്ടിയുടെ വീട് സന്ദർശിച്ചു.


deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home