സ്‌റ്റോപ്പ് അനുവദിക്കണം: മഹിളാ അസോസിയേഷൻ

കാസർകോട്
ജില്ലയിലെ ട്രെയിൻ യാത്രക്കാർ പ്രതീക്ഷയോടെ കാത്തിരുന്ന കൊച്ചുവേളി‐ മംഗളൂരു അന്ത്യോദയ എക്‌സ്‌പ്രസിന് കാസർകോട് സ്‌റ്റോപ്പ് അനുവദിക്കാത്തത് ജില്ലയോടുള്ള കടുത്ത വിവേചനമാണെന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി. സ്‌റ്റോപ്പ് അനുവദിക്കാൻ ബന്ധപ്പെട്ടവർ ഉടൻ തീരുമാനമെടുക്കണം.
പി കരുണാകരൻ എംപിയുടെ ഇടപെടലിന്റെ ഫലമായാണ് ട്രെയിൻ അനുവദിച്ചത്. എന്നിട്ടും കാസർകോട് സ്‌റ്റോപ്പ് അനുവദിക്കാത്തത് ജില്ലയിലെ ജനങ്ങളെ അവഹേളിക്കലാണ്. സ്‌റ്റോപ്പ് വിഷയത്തിൽ ജൂലൈ ഒന്നു മുതൽ എംപി ആരംഭിക്കുന്ന സത്യഗ്രഹ സമരത്തിന് ജില്ലാ കമ്മിറ്റി പിന്തുണ പ്രഖ്യാപിച്ചു. മുഴുവൻ ആളുകളും സമരവുമായി സഹകരിക്കണം. യോഗത്തിൽ ജില്ലാ പ്രസിഡന്റ് എം സുമതി അധ്യക്ഷയായി. സെക്രട്ടറി ഇ പത്മാവതി, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എം ലക്ഷ്‌മി, പി ശ്യാമള എന്നിവർ സംസാരിച്ചു.










0 comments