ad
Deshabhimani

സിപിസിആര്‍ഐയിൽ ദേശീയ സെമിനാര്‍ തുടങ്ങി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 17, 2024, 11:36 PM | 0 min read

കാസര്‍കോട്
സസ്യശാസ്ത്രത്തെ അടിസ്ഥാന‌മാക്കി കാസര്‍കോട് സിപിസിആര്‍ഐയിൽ പ്ലാന്റ് ഫിസിയോളജി ദേശീയ സെമിനാര്‍ തുടങ്ങി. ഡൽഹിയിലെ ഇന്ത്യൻ സൊസൈറ്റി ഫോര്‍ പ്ലാന്റ് ഫിസിയോളജിയുമായി ചേര്‍ന്നാണ് 19 വരെ പരിപാടി. കാര്‍ഷിക രം​ഗത്ത് ഐഎസ്‍പിപിയുടെ ഇടപെടലിനെക്കുറിച്ച് കേരള കാര്‍ഷിക സര്‍വകലാശാല വൈസ് ചാൻസിലര്‍ ഡോ. ആര്‍ ചന്ദ്രബാബു വിശദീകരിച്ചു. അമേരിക്കയിലെ കൻസാസ് സര്‍വകലാശാല പ്രൊഫസര്‍ ഡോ പി വി വരപ്രസാദ് മുഖ്യാതിഥിയായി. കാലാവസ്ഥാ മാറ്റങ്ങളെ അതിജീവിക്കുന്ന കൃഷി, ജീൻ എഡിറ്റിങ് തുടങ്ങിയ സാധ്യതകളും അദ്ദേഹം വിശദീകരിച്ചു. പ്രദർശനവും  ഉദ്ഘാടനംചെയ്തു.
സിപിസിആര്‍ഐയിലെ ഡയറക്ടര്‍ ഡോ. കെ ബി ഹെബ്ബാര്‍ അധ്യക്ഷനായി.  ഷിംല  സിപിസിആര്‍ഐ ഡയറക്ടര്‍ ഡോ. ബ്രജേഷ് സിങ്,  -സിഐഎഎച്ച് ഡയറക്ടർ ഡോ. ജഗദീഷ് റാണെ എന്നിവര്‍ സംസാരിച്ചു.  ഇന്ത്യൻ സൊസൈറ്റി ഫോർ പ്ലാന്റ് ഫിസിയോളജിയുടെ അഞ്ച് ദേശീയ ഫെലോമാരെ പ്രഖ്യാപിച്ചു. 
ഡോ. ശേഷശായി(യുഎഎസ്), ഡോ. നടരാജ് കരാബ(യുഎഎസ്), ഡോ ജയകുമാർ(ടിഎൻഎയു), ഡോ. മമത മധുസൂദൻ (കർണാൽ), ഡോ. കൗശിക് ചക്രവർത്തി എന്നിവരെയാണ് തെരഞ്ഞെടുത്തത്. വിവിധ പുരസ്‌കാര വിതരണവും പുസ്തകപ്രകാശനവും നടന്നു. ഡോ. മുരളി ​ഗോപാൽ സ്വാ​ഗതവും ഡോ. എസ് വി രമേശ് നന്ദിയും പറഞ്ഞു.
 


deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home