Deshabhimani

കുന്നത്തൂർപാടിയിൽ ഇനി ഉത്സവരാവുകൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 18, 2024, 12:34 AM | 0 min read

ശ്രീകണ്ഠപുരം
കുന്നത്തൂർപാടി തിരുവപ്പന മഹോത്സവത്തിന് തുടക്കമായി. താഴെ പൊടിക്കളത്ത് ചൊവ്വാഴ്ച വൈകിട്ട് കോമരം പൈങ്കുറ്റിവച്ചശേഷം  വാദ്യമേളങ്ങളും വെടിക്കെട്ടുമായി പാടിയില്‍ പ്രവേശിക്കൽ ചടങ്ങ് നടന്നു. തുടർന്ന് കരക്കാട്ടിടം വാണവർ, എസ് കെ കുഞ്ഞിരാമൻ നായനാർ, തന്ത്രി പോർക്കിളില്ലത്ത് സുബ്രഹ്മണ്യൻ നമ്പൂതിരി എന്നിവരെ പാടിയിലേക്ക് ആനയിച്ചു. തുടർന്ന് തിരുമുറ്റത്ത് തന്ത്രിയുടെ കാര്‍മികത്വത്തില്‍ കലശപൂജ  നടത്തി. കോമരവും ചന്തനും മടപ്പുരയ്ക്കുള്ളില്‍ പൈങ്കുറ്റിവച്ചശേഷം കൊല്ലൻ കങ്കാണിയറയുടെ തൂണില്‍ ഇരുമ്പ് കുത്തുവിളക്ക് തറച്ചു. കങ്കാണിയറയിലെ വിളക്ക് തെളിച്ചതോടെയാണ് ഉത്സവത്തിന് തുടക്കമായത്.     തിങ്കളാഴ്ച രാത്രി മുത്തപ്പന്റെ നാല് ജീവിത ഘട്ടങ്ങളെ പ്രതിനിധീകരിച്ച് പുതിയ മുത്തപ്പന്‍, പുറംകാല മുത്തപ്പന്‍, നാടുവാഴീശ്ശന്‍ ദൈവം, തിരുവപ്പന എന്നിവ  കെട്ടിയാടി. മറ്റ് ദിനങ്ങളില്‍ വൈകീട്ട് ആറിന് ഊട്ടും വെള്ളാട്ടവും രാത്രി ഒമ്പതിന് തിരുവപ്പനയുമാണ് കെട്ടിയാടുക. ഒന്നിടവിട്ട ദിവസങ്ങളിൽ മൂലംപെറ്റ ഭഗവതിയും കെട്ടിയാടും. ജനുവരി 16ന് ഉത്സവം സമാപിക്കും. ആദ്യദിനം തിരുവപ്പന കാണാനായി ജില്ലയുടെ വിവിധഭാഗങ്ങളിൽനിന്ന്‌ നിരവധി പേരാണെത്തിയത്.


deshabhimani section

Related News

0 comments
Sort by

Home