റെക്കോഡിലേക്ക് ചുവടുവയ്‌ക്കാൻ വേറ്റുമ്മലിലെ അമ്മമാരും

പിണറായി
ഭരതനാട്യ ചുവടുകളുമായി പന്ത്രണ്ടായിരം നർത്തകർ. 29ന് കൊച്ചി കലൂർ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്‌റ്റേഡിയം സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത് നൃത്തകലയുടെ വിസ്‌മയമാണ്. ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ടുള്ള കലാപ്രകടനത്തിൽ കതിരൂർ വേറ്റുമ്മലിലെ കുരുന്നുകൾ അണിനിരക്കുമ്പോൾ അവരുടെ അമ്മമാരും കലാവിസ്‌മയത്തിൽ പങ്കെടുക്കും.
മൃദംഗവിഷനാണ് മൃദംഗനാദം 2024 എന്ന പേരിൽ മെഗാ ഭരതനാട്യം സംഘടിപ്പിക്കുന്നത്. നർത്തകിയും നടിയുമായ ദിവ്യ ഉണ്ണിയാണ് ബ്രാൻഡ് അംബാസഡർ. വേറ്റുമ്മലിലെ നൃത്താധ്യാപികയായ ഷിംസി ഷിജിലിന്റെ പരിശീലനത്തിലാണ് കുട്ടികളും അമ്മമാരും ലോക റെക്കോഡ് പ്രകടനത്തിന് ഒരുങ്ങുന്നത്. മന്ത്ര സ്കൂൾ ഓഫ് ഡാൻസിലെ 16 കുട്ടികളും ആറ് അമ്മമാരും പങ്കാളികളാകും. തലശേരി ഗവ. ഹോസ്പിറ്റലിലെ നഴ്സ് ടി മജിന, നിർമലഗിരി കോളേജ് ഡാറ്റാ എൻട്രി ഓപ്പറേറ്റർ എം പ്രജുല, വീട്ടമ്മമാരായ പി ലിജിന, വി അർച്ചന, ബ്യൂട്ടീഷ്യൻ എം ലിബിഷ, ഇൻഷുറൻസ് അഡ്വൈസർ ടി സി ശ്രുതിമോൾ എന്നിങ്ങനെ വിവിധ മേഖലയിൽ പ്രവർത്തിക്കുന്നവരാണ് സംഘത്തിലുള്ളത്. നൃത്തത്തോടുള്ള താൽപ്പര്യത്തിൽ പരിശീലനം നടത്തുകയാണിവർ.
Related News

0 comments