ad
Deshabhimani

തളിപ്പറമ്പിന്‌ പുതുവർഷസമ്മാനമായി 
ഹാപ്പിനസ്‌ സ്‌ക്വയർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 16, 2024, 12:36 AM | 0 min read

തളിപ്പറമ്പ്‌
കലാ സാംസ്‌കാരിക സാമൂഹിക രംഗങ്ങളിൽ തളിപ്പറമ്പിനെ അടയാളപ്പെടുത്തുന്ന ഹാപ്പിനസ്‌ സ്‌ക്വയർ പുതുവർഷദിനത്തിൽ ജനങ്ങൾക്കായി തുറന്നുനൽകും. എം വി ഗോവിന്ദൻ എംഎൽഎയുടെ  ഫണ്ട് ഉപയോഗിച്ച്  2. 72 കോടിരൂപ ചെലവിൽ നിർമിച്ച ഹാപ്പിനസ്‌ സ്‌ക്വയറിൽ 1000 പേർക്ക്‌ ഒത്തുചേരാനുള്ള സൗകര്യമുണ്ടാകും.  ആധുനിക ശബ്ദ, പ്രകാശ സംവിധാനവും ഇരിപ്പിടവും ഉൾപ്പെടെ സജ്ജമാക്കി ടൗൺ സ്‌ക്വയർ മോഡലിലാണ്  നിർമിച്ചത്. കൺവൻഷൻ സെന്ററായും ഉപയോഗിക്കാവുന്ന ഇവിടെ കോഫീ പാർക്കും റീഡിങ്‌ കഫെയുമുണ്ട്‌. വൈകുന്നേരങ്ങളിൽ കുടുംബസമേതം ഒന്നിച്ചിരിക്കാനും സൗഹൃദം പങ്കിടാനുമുള്ള വേദിയുമാകും ഇവിടം. 
ടൂറിസം വകുപ്പിനാണ്  നടത്തിപ്പ് ചുമതല. ജനുവരി ഒന്നിന്‌  ടൂറിസം മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌  ഉദ്‌ഘാടനംചെയ്യും. എം വി ഗോവിന്ദൻ എംഎൽഎ അധ്യക്ഷനാകും. 31ന്‌ രാത്രി തേവർ ബാൻഡിന്റെ സംഗീതവിരുന്നും ജനുവരി ഒന്നിന്‌ സജില സലീമിന്റെ മ്യൂസിക്‌ നൈറ്റും നടക്കും. ഒപ്പം പ്രാദേശികമായി ക്ലാസിക്കൽ ഫ്യൂഷൻ ഡാൻസ്, സെമിക്ലാസിക്കൽ ഡാൻസ്, ഒപ്പന, തിരുവാതിര, മാർഗംകളി, ദഫ്മുട്ട്, സിനിമാറ്റിക്‌ ഡാൻസ്, മോഹിനിയാട്ടം  എന്നീ കലാപരിപാടികൾ അവതരിപ്പിക്കാൻ  തളിപ്പറമ്പ്‌  മണ്ഡലത്തിലെ സ്ഥിരതാമസക്കാർക്ക്‌ അവസരമുണ്ട്‌.  ഫേൺ: 94476 47280, 94473 96713,  73062 41834.  ഉദ്‌ഘാടനത്തോടനുബന്ധിച്ച്‌  സംഘാടകസമിതി രൂപീകരണ യോഗം തിങ്കൾ വൈകിട്ട്‌ അഞ്ചിന്‌ തളിപ്പറമ്പ്‌ നഗരസഭാ ഹാളിൽ ചേരും.

ഹാപ്പിനസ്‌ പ്രൊജക്ട്‌ 
സുപ്രധാന മുന്നേറ്റം 

ഓരോ വ്യക്തിയും സന്തോഷത്തോടെ ജീവിക്കുന്നു എന്ന്‌ ഉറപ്പാക്കുമ്പോഴാണ്‌ വികസനം അർഥപൂർണമാകുന്നതെന്ന്‌ എം വി ഗോവിന്ദൻ എംഎൽഎ പറഞ്ഞു. ആ ലക്ഷ്യത്തിലേക്കുള്ള സുപ്രധാനമായ മുന്നേറ്റമാണ്‌ തളിപ്പറമ്പിൽ നടക്കുന്ന ഹാപ്പിനസ്‌ പ്രൊജക്ട്‌. ആരോഗ്യ–- വിദ്യാഭ്യാസ–- വിജ്ഞാന–- തൊഴിൽ–- കാർഷിക –-വിനോദ മേഖലകളിൽ ഇടപെട്ട്‌ എല്ലാവർക്കും  മെച്ചപ്പെട്ട ജീവിത സൗകര്യങ്ങൾ ഒരുക്കി അവരെ സന്തോഷത്തിലേക്ക്‌ നയിക്കുക എന്നതാണ്‌ ഹാപ്പിനസ്‌ പ്രൊജക്ട്‌. അതിന്റെ തുടർച്ചയായി  ജനങ്ങൾക്ക്‌ ഒത്തുചേരാനും കലാപരിപാടികൾ അവതരിപ്പിക്കാനും ആസ്വദിക്കാനുമുള്ള ഇടമാകും ഹാപ്പിനസ്‌ സ്‌ക്വയർ.
എം വി ഗോവിന്ദൻ എംഎൽഎ
 

 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home