Deshabhimani

മൂന്നാറിൽ ചുവപ്പിന്റെ മഹാപ്രവാഹം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 16, 2024, 03:09 AM | 0 min read

 മൂന്നാർ

ഹരിതമലനിരകളെ ചുവപ്പണിയിച്ച് ആയിരക്കണക്കിന് തൊഴിലാളികളും ബഹുജനങ്ങളും ചെങ്കൊടികളുമായി അണിനിരന്ന പടുകൂറ്റൻ റാലി വൻ ജനമുന്നേറ്റമായി. പഴയ മൂന്നാർ ഹൈ ആൾട്ടിറ്റ്യൂഡ് ഗ്രൗണ്ടിൽ(സീതാറാം യെച്ചൂരി നഗർ)നിന്നും പ്രകടനം ആരംഭിച്ചു. ബാൻഡ് മേളങ്ങൾക്കും ചെണ്ടമേളങ്ങൾക്കും തൊട്ടുപിന്നിലായി റെഡ് വളന്റിയർമാർ, സെറ്റ്  സാരിയുടുത്ത സ്ത്രീകൾ ഇതിനു പിന്നിലായി ഏരിയ കമ്മിറ്റി അംഗങ്ങൾ, പാർടി പ്രവർത്തകർ, ബഹുജനങ്ങൾ അണിനിരന്നു. ഏരിയയിലെ 11 ലോക്കൽ കമ്മിറ്റികളുടെ ബാനറിൽ കീഴിൽ അണിനിരന്ന പ്രകടനം ടൗൺചുറ്റി കോടിയേരി ബാലകൃഷ്ണൻ നഗറിൽ എത്തി. പൊതുസമ്മേളനം സിപിഐ എം കേന്ദ്രക്കമ്മിറ്റിയംഗം എളമരം കരീം ഉദ്ഘാടനം ചെയ്തു.  
ഏരിയ സെക്രട്ടറി ആർ ഈശ്വരൻ അധ്യക്ഷനായി. എം എം മണി എംഎൽഎ, സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ്, ജില്ലാ സെക്രട്ടറിയറ്റംഗം കെ വി ശശി,  അഡ്വ. എ രാജ എംഎൽഎ, ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ കെ വിജയൻ, എം ലക്ഷ്മണൻ, സുശീല ആനന്ദ്, എന്നിവർ സംസാരിച്ചു. എ രാജേന്ദ്രൻ നന്ദി പറഞ്ഞു. വൈകിട്ട് മൂവാറ്റുപുഴ ഏഞ്ചൽ വോയ്സിന്റെ ഗാനമേള നടന്നു.


deshabhimani section

Related News

0 comments
Sort by

Home