തുല്യതാ ക്ലാസുകൾക്ക്‌ തുടക്കം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 04, 2024, 02:15 AM | 0 min read

കൊച്ചി
എസ്‌എസ്‌എൽസി, ഹയർ സെക്കൻഡറി തുല്യതാ ക്ലാസുകളുടെ ജില്ലാ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ നിർവഹിച്ചു. ഭരണഭാഷാ വാരാചരണത്തോടനുബന്ധിച്ച് പെരുമ്പാവൂർ ജിഎച്ച്എസ്എസിലായിരുന്നു ചടങ്ങ്‌. മികച്ച വിജയം നേടിയ പഠിതാക്കളെയും പത്താംതരം തുല്യതാ പരീക്ഷ എഴുതിയ അസംകാരി ടിന ടാമൂലിനെയും 25 വർഷം പൂർത്തീകരിച്ച പ്രേരകുമാരെയെയും ചടങ്ങിൽ ആദരിച്ചു.


പെരുമ്പാവൂർ നഗരസഭാ ചെയർമാൻ പോൾ പാത്തിക്കൽ അധ്യക്ഷനായി. സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്ടർ എ ജി ഒലീന മുഖ്യപ്രഭാഷണം നടത്തി. തുല്യതാ അധ്യാപകൻ ടി എം കബീർ ഭരണഭാഷാപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അൻവർ അലി ഭരണഭാഷാ വാരാചരണ സന്ദേശം നൽകി. കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ ടി അജിത്‌കുമാർ തുല്യതാ പഠിതാക്കൾക്കുള്ള പഠനോപകരണം വിതരണം ചെയ്തു. ഷിഹാബ് പള്ളിക്കൽ, എൻ പി അജയകുമാർ, ശാരദ മോഹൻ, പി ഡി സുരേഷ്, പ്രിയ ശ്രീധരൻ, മഞ്ജു ജോമി, വി വി ശ്യാംലാൽ തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home