ചെറുമീൻ പിടിത്തം: 11 വള്ളങ്ങൾ കസ്‌റ്റഡിയിൽ; 2.1 ലക്ഷം പിഴ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 05, 2024, 12:38 AM | 0 min read


വൈപ്പിൻ
ചെറുമീനുകളെ പിടിച്ച  11 വള്ളങ്ങൾ കാളമുക്ക്, ചെല്ലാനം ഹാർബറുകളിൽ ഫിഷറീസ് വകുപ്പ് എൻഫോഴ്സ്‌മെന്റ് പിടിച്ചെടുത്തു. 2.1 ലക്ഷം രൂപ പിഴ ചുമത്തി. വള്ളങ്ങളിലുണ്ടായിരുന്ന 10,000 കിലോഗ്രാം ചെറുമീൻ കടലിൽ ഒഴുക്കി.


നിയമപ്രകാരം വേണ്ട വലിപ്പമില്ലാത്ത  അയലയുമായി എത്തിയ പ്രവാചകൻ, വാലയിൽ, ഹെനോക്ക് 1, സങ്കീർത്തനം, പാവനം, താനക്കൽ, പാട്ടുകാരൻ, ക്രിസ്തുരാജ് എന്നീ എട്ട് ഫൈബർ വള്ളങ്ങൾ കാളമുക്ക് ഹാർബറിൽനിന്നും എയർ ഇന്ത്യ 1, ജോസ്‌മോൻ, ഐഎംഎസ് എന്നീ മൂന്നു ഫൈബർ വള്ളങ്ങൾ ചെല്ലാനം ഹാർബറിൽ നിന്നുമാണ് പിടിച്ചത്.


ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർമാരായ ബി എസ് സീതാലക്ഷ്മി, അക്ഷയ് എ കുമാർ, മറൈൻ എൻഫോഴ്സ്‌മെന്റ് ഇൻസ്പെക്ടർ മഞ്ജിത് ലാൽ, പൊലീസ് ഉദ്യോഗസ്ഥർ, സീ ഗാർഡുമാർ എന്നിവർ ചേർന്നാണ്‌ വള്ളങ്ങൾ കസ്റ്റഡിയിൽ എടുത്തത്. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ ബെൻസൺ തുടർനടപടികൾ സ്വീകരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home