സിപിഐ എം ഏരിയ സമ്മേളനം: 
സ്വാഗതസംഘമായി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 28, 2024, 11:59 PM | 0 min read

മാവേലിക്കര
ഡിസംബർ അഞ്ച്‌, ആറ്‌ തീയതികളിൽ ചെട്ടികുളങ്ങരയിൽ നടക്കുന്ന സിപിഐ എം മാവേലിക്കര ഏരിയ സമ്മേളനത്തിന്റെ സ്വാഗതസംഘ രൂപീകരണയോഗം ജില്ലാ സെക്രട്ടറിയറ്റംഗം ജി ഹരിശങ്കർ ഉദ്ഘാടനംചെയ്‌തു. മുരളി തഴക്കര അധ്യക്ഷനായി. കെ മധുസൂദനൻ, കോശി അലക്‌സ്, ലീല അഭിലാഷ്, ജി അജയകുമാർ, എം എസ് അരുൺകുമാർ എംഎൽഎ, അഡ്വ. ജി അജയകുമാർ, എ എം ഹാഷിർ, സി സുധാകരക്കുറുപ്പ്, ആർ ഹരിദാസൻ നായർ, ജി അജിത്ത് എന്നിവർ പങ്കെടുത്തു. 
ഭാരവാഹികൾ: സി സുധാകരക്കുറുപ്പ് (ചെയർമാൻ). എൻ ഇന്ദിരാദാസ്, എൻ മൻമഥൻ, കെ ബി പ്രേംദീപ് (വൈസ്ചെയർമാൻമാർ). ആർ ഹരിദാസൻനായർ (കൺവീനർ). കെ ശ്രീപ്രകാശ്, ജി അജിത്ത്, കെ വിജയൻപിള്ള (ജോയിന്റ്‌ കൺവീനർമാർ).
ചാരുംമൂട്‌
നവംബർ 27, 28 തീയതികളിൽ താമരക്കുളത്ത് നടക്കുന്ന സിപിഐ എം ചാരുംമൂട് ഏരിയ സമ്മേളനത്തിന്‌ സ്വാഗതസംഘം രൂപീകരിച്ചു. ജില്ലാ സെക്രട്ടറിയറ്റംഗം കെ രാഘവൻ ഉദ്ഘാടനംചെയ്‌തു. ജി രാജമ്മ, ബി ബിനു എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ജി രാജമ്മ (ചെയർപേഴ്സൺ), ബി പ്രസന്നൻ (കൺവീനർ).

 



deshabhimani section

Related News

View More
0 comments
Sort by

Home