കായംകുളത്തിന് പ്രതിഭ മതി

യു പ്രതിഭ
കായംകുളം
നിയമസഭാ തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മാത്രം ശേഷിക്കേയും ബഹുദൂരം മുന്നിൽ തുടരുകയാണ് എൽഡിഎഫ് സ്ഥാനാർഥി യു പ്രതിഭ. കായംകുളം മണ്ഡലത്തിന്റെ എല്ലായിടങ്ങളിലുമെത്തി വോട്ടുറപ്പിക്കാനായി. ചിട്ടയോടെയുള്ള പ്രചാരണവും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായാണ് എൽഡിഎഫ് അവസാന ലാപ്പിൽ കുതിക്കുന്നത്. മണ്ഡലത്തിലെ എല്ലാ ഭാഗത്തും എല്ലാ വിഭാഗം ജനത്തിനും നേരിട്ടനുഭവിക്കാൻ കഴിഞ്ഞ വികസന പ്രവർത്തനങ്ങളും പ്രതിഭയ്ക്ക് മേൽക്കൈ നൽകുന്നു. പരാജയം ഭയന്ന യുഡിഎഫ് പരക്കെ വ്യക്‌തി അധിക്ഷേപങ്ങളും സ്‌ത്രീത്വത്തെ അപമാനിക്കുന്ന പ്രസ്‌താവനകളുമാണ് തെരഞ്ഞെടുപ്പ് ആയുധമായി ഉപയോഗിക്കുന്നത്. വേട്ടയാടലിന് വിട്ടുകൊടുക്കാതെ വോട്ടർമാരൊന്നാകെ പ്രതിഭയെ ചേർത്തുപിടിക്കുന്ന രംഗങ്ങൾക്ക് മണ്ഡലം സാക്ഷിയായി. തുടക്കം മുതൽ അവസാന ലാപ്പിലും തുടരുന്ന ജനപങ്കാളിത്തം പ്രതീക്ഷ ഇരട്ടിയാക്കുന്നു. പറഞ്ഞ് പ്രതിരോധിക്കാൻ സാധിക്കാത്ത വികസനങ്ങൾ യുഡിഎഫിനെ അലട്ടുന്നുണ്ട്. അതിന് പുറമേ സ്ഥാനാർഥിയാകുമെന്നുറപ്പിച്ച് അമ്പലപ്പുഴയിൽ മാത്രം കേന്ദ്രീകരിച്ച് പ്രവർത്തനങ്ങൾ നടത്തിയ എം ലിജുവിനെ കായംകുളത്ത് യുഡിഎഫിനായി നിർത്തിയത് അപ്രതീക്ഷിതമായിരുന്നു. കായംകുളത്ത് മുതിർന്ന കോൺഗ്രസ് നേതാവിനെ പരിഗണിക്കാനിരുന്നതാണ്. നേതാക്കൾ ഇടപെട്ട് അത് വെട്ടിയതിനെതിരെയും പ്രവർത്തകർക്ക് അമർഷമുണ്ട്.










0 comments