25 July Thursday

റേഡിയോ ഡയഗ്നോസിസും വൈദ്യശാസ്ത്രവും

ഡോ. സാനിദ എം പിUpdated: Monday Feb 20, 2023

എംആർഐ സ്‌കാൻ

റേഡിയോ ഡയഗ്നോസിസിന്റെ ചരിത്രം തുടങ്ങുന്നത് ജർമന്‍ ഭൗതികശാസ്ത്രജ്ഞന്‍ ഡബ്ല്യു സി റാണ്ട്ഗന്റ്‌ യാദൃച്ഛികമായി അദൃശ്യ എക്സ്‌റേകള്‍ കണ്ടുപിടിക്കുന്നതോടുകൂടിയാണ്. അങ്ങനെ 1901 ല്‍ ഭൗതികശാസ്ത്രത്തിലെ ആദ്യത്തെ നോബല്‍ പുരസ്കാരം അദ്ദേഹം നേടി.
 

നിങ്ങള്‍ ജാലവിദ്യ കാണെ, പെട്ടി തുറക്കുംമുമ്പ്‌ മുന്നിലെ പെട്ടിയില്‍ ഉള്ളതിനെക്കുറിച്ച് പറയാന്‍ കഴിയുന്ന ജാലവിദ്യക്കാരന്റെ തന്ത്രത്തില്‍ മതിപ്പ് തോന്നുന്നത് സങ്കല്‍പ്പിച്ചുനോക്കൂ. എല്ലാം ഓരോ തന്ത്രമാണ് എന്ന തിരിച്ചറിവില്‍ ഒരല്പം മങ്ങിയാലും ആ ജാലവിദ്യ നിങ്ങളെ വിസ്മയിപ്പിക്കും. എന്നാല്‍, നമ്മളുടെ കൈയിലെ സൂട്ട്കേസില്‍ എന്തെല്ലാം ഉണ്ട് എന്ന കൃത്യമായ ധാരണയുള്ള ഒരു എയര്‍പോര്‍ട്ടിലെ എക്സറെ മെഷീനെ നമ്മള്‍ അങ്ങനെയല്ല മനസ്സിലാക്കുന്നത്.

ഒരു ഇമേജിങ് സാധ്യത എന്ന നിലയില്‍ റേഡിയോ ഡയഗ്നോസിസിനെ മനസ്സിലാക്കാന്‍ ഈ ഉദാഹാരണം ഉപകരിക്കും. ഇവിടെ രോഗി പെട്ടിയും, റേഡിയോളജിസ്റ്റ് ജാലവിദ്യക്കാരനുമാണ്.
റേഡിയോ ഡയഗ്നോസിസ് വൈദ്യശാസ്ത്രത്തിന്റെ നവനൂതന ശാഖകളിലുള്ള ഉപവകുപ്പുകളില്‍ പ്പെടുന്ന ഒന്നാണ്. രണ്ടും മൂന്നും ശതാബ്ദങ്ങളുടെ ചരിത്രമുള്ള അനേകം ഉപവകുപ്പുകള്‍ക്കിടയിലെ ഒരു നൂറ്റാണ്ടില്‍ ഒരല്പം ഏറെ മാത്രം പഴക്കം അവകാശപ്പെടാനുള്ള ഒന്ന്.

റേഡിയോ ഡയഗ്നോസിസിന്റെ ചരിത്രം തുടങ്ങുന്നത് ജർമന്‍ ഭൗതികശാസ്ത്രജ്ഞന്‍ ഡബ്ല്യൂ സീ റാണ്ട്ഗന്റ്‌ യാദൃച്ഛികമായി അദൃശ്യ എക്സ്‌റേകള്‍ കണ്ടുപിടിക്കുന്നതോടുകൂടിയാണ്. അങ്ങനെ 1901 ല്‍ ഭൗതികശാസ്ത്രത്തിലെ ആദ്യത്തെ നോബല്‍ പുരസ്കാരം അദ്ദേഹം നേടി.

ആദ്യകാല എക്സ്‌റേ മെഷീൻ

ആദ്യകാല എക്സ്‌റേ മെഷീൻ

ശ്രദ്ധേയമായ ആ കണ്ടുപിടിത്തം പിന്നീട് എക്സറേ മെഷീന്‍, ഫ്ലൂറോസ്കോപി, മാമ്മോഗ്രഫി, സിടി സ്കാന്‍, ഡിജിറ്റല്‍ സബ്ട്രാക്ഷന്‍, ആന്‍ജിയോഗ്രഫി ഉപകരണം തുടങ്ങി മറ്റനേകം എക്സറേ അടിസ്ഥാനപ്പെടുത്തിയുള്ള അന്വേഷണങ്ങള്‍ക്ക് വഴിവെച്ചു.

മറ്റ് ഇടപെടലുകള്‍ ഇല്ലാതെ വേഗത്തില്‍ ഫലപ്രദമായി രോഗനിർണയം നടത്താന്‍ സഹായിക്കുക എന്നതായിരുന്നു റേഡിയോ ഡയഗ്നോസിസിന്റെ ആദ്യ ഉദ്ദേശ്യം.
ഒരു ശതാബ്ദം മുമ്പുവരെപോലും അതങ്ങനെ ആയിരുന്നു, എന്നാല്‍ ഇപ്പോള്‍ ആ കാലം കഴിഞ്ഞു.

ഇപ്പോള്‍ ഒരു വൈദ്യപരിശീലകന് രോഗിയില്‍ രോഗലക്ഷണങ്ങള്‍ മുഴുവനായി വെളിവാകാന്‍ അനുവദിക്കുന്നതില്‍ ബുദ്ധിമുട്ടില്ല, ഉദാഹരണത്തിന്, രോഗനിർണയം നടത്തുന്നതിനുമുമ്പ്‌ ഒരു മുഴ പുറമേ ദൃശ്യമാകുന്നത്. ആ സ്ഥിതിക്ക്, റേഡിയോ ഡയഗ്നോസിസിന്റെ സംഭാവന അത്ഭുതകരമായ തരത്തില്‍   വൈദ്യപരിശോധനസംബന്ധവും ശസ്ത്രക്രിയ സംബന്ധവും ആയ സ്ഥിതിയില്‍ മാറ്റം കൊണ്ടുവന്നു.

എക്സ്‌റേകള്‍ കാണാന്‍ കഴിയാത്ത ഇലക്ട്രോമാഗ്നറ്റിക് രശ്മികളാണ്. അവയ്ക്ക് അതാര്യമായ വസ്തുക്കളിലൂടെ കടന്നുപോകാനും അനുയോജ്യമായ പ്രതലങ്ങളില്‍ നിഴലുകള്‍ സൃഷ്ടിക്കാനും കഴിയും. ഇവ രോഗനിർണയത്തില്‍ ആന്തരിക ശരീര ഘടനയെ വെളിപ്പെടുത്തുന്നു. ഇമേജിങ് വഴി നമുക്ക് സ്വാഭാവികമായി ലഭിച്ചിരുന്നത് 2D  എക്സറേയാണ്, അത് അഞ്ച് ദശാബ്ദങ്ങള്‍ക്കുള്ളില്‍ തന്നെ സിടി സ്കാനിെന്റ വരവോടുകൂടി 3D  എക്സറേ ആയി നവീകരിക്കപ്പെട്ടു.

പിന്നീട് മുഴുവന്‍ ശരീരം മിനിറ്റുകള്‍ക്കുള്ളില്‍ ഇമേജിങ് ചെയ്യാന്‍ പാകത്തില്‍ വൈദ്യശാസ്ത്രം വളര്‍ന്നു. ആദ്യകാല എക്സ്‌റേ പരിശോധനകള്‍ക്ക് ഫിലിം പ്രൊസസ് ചെയ്യാവുന്ന ഇരുട്ടുമുറികള്‍ ആവശ്യമായിരുന്നു. പക്ഷേ സാങ്കേതികവിദ്യ വളര്‍ന്നപ്പോള്‍ ഇതെല്ലാം ഡിജിറ്റലായി. ഇപ്പോള്‍ ലേസര്‍ പ്രിന്ററുകളോടുകൂടിയ ഡിജിറ്റലൈസ്ഡ്‌ DR/CR  കളാണ് അന്തിമ പരിശോധനാഫലം നല്‍കുന്നത്.

എക്സ്‌റേ അടിസ്ഥാനപ്പെടുത്തിയുള്ള ഗവേഷണങ്ങള്‍  ,സ്വാഭാവിക റേഡിയോഗ്രാഫ് സിടി സ്കാന്‍പോലുള്ളവ, സൂക്ഷ്മ രോഗനിർണയത്തിലും ജീവൻരക്ഷാ ഇടപെടലുകള്‍ ഊർജിതമാക്കുന്നതിലും കാര്യക്ഷമമായ പങ്കുവഹിച്ചിട്ടുണ്ട്. ക്യാന്‍സര്‍ രോഗാവസ്ഥകള്‍ കണ്ടെത്തുന്നതിലെ പ്രധാന ആശ്രയമായിയിരിക്കെ തന്നെ, ശസ്ത്രക്രിയയുടെ പല ഉപശാഖകളിലും അനേകം സ്ഥിതികളില്‍ ശസ്ത്രക്രിയാ റോഡ്‌മാപ്പുകളായി സഹായിച്ചിരുന്നതും ഇവയാണ്.

ഗോഡ്ഫ്രീ ഹൗൻസ്‌ഫീല്‍ഡ് ആണ് സിടി സ്കാനിന്റെ പിതാവായി കണക്കാക്കപ്പെടുന്നത്. അദ്ദേഹത്തെ 1979 ല്‍ വൈദ്യശാസ്ത്രത്തില്‍ നോബല്‍ പ്രൈസും നല്‍കി ആദരിച്ചു.

എന്നിരുന്നാലും, എക്സറേയിലും സിടി സ്കാനിലും സഹജമായടങ്ങിയിട്ടുള്ള റേഡിയേഷന്റെ അപകടസാധ്യത കുട്ടികളും ഗര്‍ഭിണികളുമടങ്ങുന്ന ഏത് ഹൈറിസ്ക്‌ പോപ്പുലേഷനിലും അതിന്റെ ഉപയോഗത്തിന്റെ ആവശ്യത്തില്‍ വിവേകത്തോടെമാത്രം തീരുമാനമെടുക്കാന്‍ നമ്മളെ നിര്‍ബന്ധിതരാക്കുന്നു.

എന്നിരുന്നാലും, എക്സറേയിലും സിടി സ്കാനിലും സഹജമായടങ്ങിയിട്ടുള്ള റേഡിയേഷന്റെ അപകടസാധ്യത കുട്ടികളും ഗര്‍ഭിണികളുമടങ്ങുന്ന ഏത് ഹൈറിസ്ക്‌ പോപ്പുലേഷനിലും അതിന്റെ ഉപയോഗത്തിന്റെ ആവശ്യത്തില്‍ വിവേകത്തോടെമാത്രം തീരുമാനമെടുക്കാന്‍ നമ്മളെ നിര്‍ബന്ധിതരാക്കുന്നു.

ഇന്ത്യയില്‍ ആണവോര്‍ജ നിയന്ത്രണ ബോര്‍ഡ് എക്സറേ നടപടിക്രമങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുന്നതിനും അവ ഉപയോഗിക്കുന്നതിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി നിയമങ്ങള്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്. പ്രയോഗികമായി എല്ലാ കേസുകളിലും, എക്സ്‌റേ അടിസ്ഥാനപ്പെടുത്തിയുള്ള സംവിധാനങ്ങളുടെ രോഗനിർണയ മൂല്യം അതില്‍ അന്തർലീനമായ റേഡിയേഷന്റെ ഏത് അപകടസാധ്യതയെയും കണ്ടില്ലെന്നു നടിക്കാന്‍ പാകത്തിനുള്ളതാണ്.

രണ്ടാം ലോകമഹായുദ്ധത്തിന്റെ കാലത്തെ സോണാറിന്റെ (സൗണ്ട് നേവിഗേഷന്‍ ആന്‍ഡ്‌ റെയ്ഞ്ചിങ്)  വ്യാപകമായ ഉപയോഗം സാങ്കേതികവിദ്യയെ അള്‍ട്രാസൗണ്ടിന്റെ ഉപയോഗത്തിലേക്ക് വിവര്‍ത്തനം ചെയ്തു. അള്‍ട്രാസൗണ്ടിന്‌ റേഡിയേഷന്‍ റിസ്കുകള്‍ ഇല്ല, ഈ രോഗനിർണയ യന്ത്രങ്ങള്‍ ചുമന്നുകൊണ്ടുപോകാം, മാത്രവുമല്ല ധ്രുതഗതിയില്‍ പരിശോധന പൂര്‍ത്തിയാവുകയും ചെയ്യുന്നു.

അതിനാല്‍ ശിശുരോഗവിഭാഗത്തിലും പ്രസവചികിത്സാ സ്ത്രീരോഗവിഭാഗങ്ങളിലെ പല അടിയന്തരാവസ്ഥകളിലും അള്‍ട്രാസൗണ്ട് രോഗനിർണയത്തിന് പര്യാപ്തമാണ്.

വാസ്തവത്തില്‍ പ്രസവചികിത്സാസ്ത്രീരോഗവിഭാഗങ്ങളിലെ പരിശോധനകള്‍ക്ക് അള്‍ട്രാസൗണ്ട് ഉപയോഗം പരക്കെ അംഗീകരിക്കപ്പെട്ടതും വ്യാപകമായി ഉപയോഗിക്കപ്പെടുന്നതും ആയതിനാല്‍ തന്നെ അത് ഫീറ്റല്‍ മെഡിസിന്‍ എന്ന അതിന്റെ തന്നെ ഒരു ഉപവകുപ്പായി രൂപാന്തരപ്പെട്ടുകഴിഞ്ഞു.

അഞ്ച് മാസം ഗര്‍ഭിണിയായ ഒരു സ്ത്രീയിലെ വ്യതിചലനങ്ങള്‍ പരിശോധിക്കുന്ന സ്കാനിന്റെ ഏറ്റവും കുറഞ്ഞ മാനദണ്ഡമായി 3Dയും 4Dയും മാറുംവിധം അള്‍ട്രാസൗണ്ട് ഹാര്‍ഡ്‌വെയറും അതുമായി ബന്ധപ്പെട്ട സോഫ്റ്റ്‌വെയറുകളും വികസിച്ചു. ഗര്‍ഭിണികളായ സ്ത്രീകളിലെ ഭ്രൂണങ്ങളില്‍ അപൂർവമായി ആവശ്യം വരുന്ന പാരമ്പര്യ, ജനിതക, അല്ലെങ്കില്‍ പോഷണപരിണാമം സംബന്ധിച്ച ചികിത്സാപരമായ ഭ്രൂണ പരിശോധനകളില്‍ ചരിത്രപരമായ സംഭവനയാണ് ഇത് നല്‍കിയത്.

ആന്തരിക അവയവങ്ങള്‍ ഹൈ റെസല്യൂഷനില്‍ ഇമേജിങ് ചെയ്യുന്നതിലും രോഗലക്ഷണം കൃത്യമായി അനുമാനിക്കുന്നതിലും സിടി സ്കാന്‍ നിർണായകമായ മാർഗമായാണ് ഇപ്പോഴും പരിഗണിക്കപ്പെടുന്നത് എന്നതാണ് യാഥാർഥ്യം.

എന്നിരുന്നാലും, മൃദുല കോശങ്ങളില്‍, (തലച്ചോറ്, സുഷുമ്നാകാണ്ഡം, പേശികള്‍ തുടങ്ങി അസ്ഥി രോഗലക്ഷണശാസ്ത്രത്തിലടക്കം) സിടി സ്കാന്‍ രോഗനിർണയത്തിന്‌ പര്യാപ്തമായ വ്യക്തത നല്‍കുന്നില്ല. കഴിഞ്ഞ നാല് ദശാബ്ദങ്ങളായി, മാഗ്നറ്റിക് റെസോണന്‍സ് ഇമേജിങ് (എം ആര്‍ഐ) സ്കാന്‍ മൃദുല കോശങ്ങളുടെപോലും മികച്ച ഇമേജിങ് റേഡിയേഷന്‍ അപകടസാധ്യത ഇല്ലാതെ നല്‍കാന്‍ പര്യാപ്തമായി മുന്നോട്ടുവന്നു

.

സ്ട്രോക്ക്, സീഷ്വര്‍, തലച്ചോറിലേയും അസ്ഥികളിലേയും ട്യൂമര്‍, കായികാഭ്യാസത്തിലൂടെയും മറ്റ് അപകടങ്ങളിലൂടെയും സന്ധികളിലടിപ്പെട്ട ആഘാതങ്ങളുടെ ഇമേജിങ്, സന്ധിരോഗലക്ഷണങ്ങള്‍ തുടങ്ങിയവയാണ് എംആര്‍ഐ പ്രധാനമായും ഉപയോഗിക്കുന്ന സാഹചര്യങ്ങള്‍.

മേൽപ്പറഞ്ഞവയില്‍ എല്ലാ റേഡിയോളജിക്കല്‍ മാർഗങ്ങളിലും, ദൃശ്യ തീവ്രത കൂട്ടാന്‍ ഉള്ള സംവിധാനം മെച്ചപ്പെടുന്നതോടെ രോഗനിർണയത്തിന്റെ സുവ്യക്തത, പ്രധാനമായും ക്ഷതങ്ങള്‍, വ്യക്തമായി ചിത്രീകരിക്കുന്നതിലൂടെ, കാര്യമായി ഉയര്‍ത്തപ്പെട്ടു.

 റേഡിയോളജിക്കല്‍ സംവിധാനങ്ങളുടെ ഉപയോഗം ഇപ്പോള്‍ പാശ്ചാത്യ നാടുകളിലെ അടിയന്തര സ്ട്രോക്ക് സാഹചര്യങ്ങളില്‍ സർവവ്യാപിയാണ്. ചൂടാറുംമുമ്പേ രോഗം നിർണയിക്കാനും രോഗിയെ ചികിത്സിക്കാനും ഇന്ന് മൊബൈല്‍ സിടി മെഷീനുകള്‍ ലഭ്യമാണ്.

അടിയന്തര പരിശോധനകളും കമ്യൂണിറ്റി സ്ക്രീനിങ്ങുകളും ഇപ്പോള്‍ ഒരു യാഥാർഥ്യമായി മാറിയ വികസ്വരരാജ്യങ്ങളിലും   ജനസമ്മിതിയാര്‍ജിച്ചവയാണ് മൊബൈല്‍ എക്സ്‌റേ, അള്‍ട്രാസൗണ്ട് യൂണിറ്റുകള്‍.

രോഗനിർണയ സഹായി എന്നതില്‍ അപ്പുറം, മേൽപ്പറഞ്ഞ സംവിധാനങ്ങള്‍ ചികിത്സയ്ക്ക് മുമ്പ്‌ ഒരു മാർഗദര്‍ശിയായും ഉപയോഗിക്കാവുന്നവയാണ്. ഉദാഹരണത്തിന് ചികിത്സ നിർണയിക്കുംമുമ്പ്‌ ടിഷ്യൂ, ട്യൂമര്‍ വ്യക്തമായി കണ്ട് വിലയിരുത്താന്‍ ഒരു വൈദ്യപരിശീലകന് സാധിക്കും.

ഫൈന്‍ നീഡില്‍ ആസ്പിരേഷന്‍ സൈറ്റോളജി (FNAC) അല്ലെങ്കില്‍ ബയോപ്സിപോലുള്ള സാങ്കേതികവിദ്യകളിലൂടെയാണ് ഇത് ചെയ്യുന്നത്. റേഡിയോളജിയുടെ ഒരു വികസിത മേഖല എന്നുപറയുന്നത് അത് രോഗനിർണയ പരിശോധന സഹായി ആയിരിക്കെതന്നെ ചികിത്സാപരമായ ധർമം നിർവഹിക്കാന്‍ പ്രാപ്തമായി നിലനില്‍ക്കുന്നിടത്താണ്.

ഉദാഹരണത്തിന്, റേഡിയോളജിസ്റ്റുകള്‍ ഇപ്പോള്‍ ധമനിവീക്കം (അന്യൂറിസംസ്) അല്ലെങ്കില്‍ രക്തക്കുഴലുകളിലെ വൈകല്യം (വാസ്കുലാര്‍ മാല്‍ഫോര്‍മേഷന്‍) തുടങ്ങിയവയുടെ ചികിത്സയില്‍ ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്തെ രക്തയോട്ടം പുനഃസ്ഥാപിക്കാന്‍ ചുരുങ്ങിയ കുഴലുകള്‍ തുറക്കാന്‍ സ്റ്റെന്റിങ് ചെയ്യുകയോ കോയിലിങ്, ഗ്ലൂവിങ് തുടങ്ങിയവ ചെയ്യുകയോ ചെയ്യുന്നതിലൂടെ ഒരു ചികിത്സകന്റെ ധർമംകൂടി നിർവഹിക്കുന്നുണ്ട്.

അതുപോലെ, ആമാശയകുടല്‍സംബന്ധമായതും കരള്‍പിത്താശയ സംബന്ധിയായതുമായ പരിശോധനകളില്‍ സിടി സ്കാനോ അള്‍ട്രാസൗണ്ടോ ആയിരിക്കും അകമ്പടി സേവിക്കുന്ന പരിശോധനാ സംവിധാനം.

ഒരു റേഡിയോളജിക്കല്‍ പരിശോധകന്റെ ചുമതല ചിലപ്പോള്‍ 12 ഫോര്‍മാറ്റിങ്ങില്‍ ആയിരിക്കും – ആദ്യത്തേത് ട്യൂമറിന്റെ രക്തയോട്ടം കുറക്കുകയും പിന്നീടുള്ളത് അത് ശസ്ത്രക്രിയ ചെയ്ത് നീക്കലുമാണ്. പാലിയേറ്റീവ് കെയര്‍ രോഗികളുടെ പരിചരണത്തിലും ഇതിനുപ്രസക്തിയുണ്ട്. ഉദാഹരണത്തിന്, ക്യാന്‍സര്‍ രോഗം മൂർച്ഛിക്കുന്ന ഘട്ടത്തില്‍ ഭക്ഷണം നല്‍കാന്‍ അന്നനാളത്തില്‍ പൈപ്പുകള്‍ ഘടിപ്പിക്കാന്‍ ഇവ ഉപയോഗിക്കുന്നു. വേദന നിയന്ത്രിക്കാന്‍ കടുത്ത വേദന ഉള്ള രോഗികളില്‍ ന്യൂറോലൈസിസ്, അള്‍ട്രാസൗണ്ട്, അല്ലെങ്കില്‍ സിടി മുഖേനയുള്ള പരിശോധനകള്‍ വഴി വേദനക്കുകാരണമായ ഭാഗത്തെ നാഡിയില്‍ മരുന്ന് കുത്തിവെച്ച് വേദന ശമിപ്പിക്കാന്‍ സഹായിക്കുന്നു.

സാങ്കേതിക ചക്രത്തിന്റെ മറ്റൊരു കറക്കമെന്നോണം റേഡിയോളജിസ്റ്റിന്റെ ജോലിയിലെ പല പ്രാഥമിക ക്രമീകരണങ്ങളുടെയും ചുമതല ഇപ്പോള്‍ വഹിക്കുന്നത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സാണ്.

സാങ്കേതിക ചക്രത്തിന്റെ മറ്റൊരു കറക്കമെന്നോണം റേഡിയോളജിസ്റ്റിന്റെ ജോലിയിലെ പല പ്രാഥമിക ക്രമീകരണങ്ങളുടെയും ചുമതല ഇപ്പോള്‍ വഹിക്കുന്നത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സാണ്.
പാശ്ചാത്യലോകത്തെ മുന്നേറ്റങ്ങള്‍ ചെസ്റ്റ് എക്സ്‌റേയിലേയും തലച്ചോറിന്റെ സിടി സ്കാനിലേയും, എംആര്‍ഐലേയും ഒക്കെ രോഗനിർണയത്തിലെ ഉയര്‍ന്ന നിലയിലെ സൂക്ഷ്മത ബോധ്യപ്പെടുത്തുന്നു. ചുരുക്കത്തില്‍ രോഗിക്ക്‌ ഉപകാരപ്രദമായ തരത്തില്‍ വ്യക്തവും സൂക്ഷ്മവുമായി വേഗത്തില്‍ രോഗനിർണയം നടത്താന്‍ വൈദ്യപരിശീലകനെ സഹായിക്കുന്ന വിലപ്പെട്ട സഹായമാണ് റേഡിയോളജിയുടെ ശാഖകള്‍ എന്ന് തെളിയിക്കപ്പെട്ടുകഴിഞ്ഞു .

(വിവർത്തനം: ആര്യ എ ടി)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top