'ഈ സെന്‍കുമാറിനെ ആരെങ്കിലും ഒന്ന് വിളിച്ചോണ്ട് പോകുമോ ? ഇതൊരു അപേക്ഷയാണ് ' രഞ്ജിത് ആന്റണി എഴുതുന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jan 13, 2020, 11:38 AM | 0 min read

രഞ്ജിത് ആന്റണി മുന്‍ ഡിജിപി ടി പി സെന്‍കുമാറിന്റെ മക്കളോ ബന്ധുക്കളോ പരിഗണിയ്ക്കണം എന്ന അഭ്യര്‍ത്ഥനയോടെ പ്രവാസിയായ രഞ്ജിത് ആന്റണി ഫേസ്‌ബുക്കില്‍ എഴുതിയ കുറിപ്പ്

ഞങ്ങടെ നാട്ടിൽ ഒരു ഭ്രാന്തനുണ്ടാരുന്നു. ചില സമയത്ത് മനസ്സ് കൈവിട്ട് പോകുന്ന സമയത്ത് അക്രമാസക്തനാകും. പാലക്കാട് മേഴ്‌സി കോളേജ് ജങ്ഷനിൽ ഒരു പെരു മഴയത്ത് പട്ടികയും കല്ലുമായി ചുറ്റുമുള്ളവരെ ആക്രമിക്കുന്ന ആ ഭ്രാന്തന്റെ രൂപം ഇപ്പഴും മനസ്സിലുണ്ട്. ആൾക്കാർ അനുനയിപ്പിക്കാൻ ശ്രമിച്ചു. നടന്നില്ല. ആരോ ചെന്ന് അയാളുടെ അമ്മയെ വിളിച്ചോണ്ട് വന്നു. അമ്മ വന്നതോടെ ആൾ അക്രമണം നിർത്തി. അമ്മയോടൊപ്പം കൈപിടിച്ച് നടന്നങ്ങ് പോയി.

ടി.പി സെൻകുമാറിന്റെ ഫേസ്ബുക് പേജ് കാണുമ്പോൾ ആ ഭ്രാന്തനെ ഓർമ്മ വരും. ഒറ്റയ്ക്ക് പെരു മഴയത്ത് പട്ടികയും കല്ലുമായി ആക്രമിക്കുന്ന ആ പാവം ഭ്രാന്തനെ.

ടി.പി സെൻകുമാറിന് മക്കളില്ലെ ?. അവരിതൊന്നും കാണുന്നില്ലെ ?. അവർക്കിത് നാണക്കേടായി തോന്നുന്നില്ലെ. സംഘികളു പോലും കൈയ്യൊഴിഞ്ഞ പോലാണ്. ഒറ്റയ്ക്ക് നിന്നിങ്ങനെ തെറി മാത്രം കേട്ടിട്ടും ഒരു തരി പോലും ഉളുപ്പ് തോന്നുന്നില്ലെ.

ടി.പി സെൻകുമാറിന്റെ മക്കളോട് അപേക്ഷയാണ്. അച്ഛനെ വിളിച്ചോണ്ട് പോണം. ഒരു പരിഷ്‌കൃത സമൂഹത്തിൽ അഭിപ്രായങ്ങൾ പറയുന്നതിനും സോഷ്യലി ആക്സെപറ്റഡ് ഫോർമ്മാറ്റുണ്ട്. നിങ്ങടെ അച്ഛന് അതറിയില്ല. എന്ന് മാത്രമല്ല, ഒരു പോസ്റ്റ് പോലും എന്തെങ്കിലും അർത്ഥമുണ്ടാക്കുന്ന കാതലുള്ള ഒന്നായി തോന്നുന്നുമില്ല. കുറേ വാക്കുകൾ അവിടിന്നും ഇവിടുന്നും പെറുക്കി കൂട്ടി ഇട്ടിരിക്കുന്നതായെ തോന്നു. ആർട്ടിക്കുലേറ്റഡ് ആയ രീതിയിൽ ഒരു ആശയം പോലും അദ്ദേഹത്തിന് അവതരിപ്പിക്കാൻ കഴിയുന്നില്ല.

പ്ലീസ്, മക്കളില്ലെങ്കിൽ ബന്ധുക്കളെങ്കിലും ഇതൊരു അപേക്ഷയായി എടുക്കണം. ഒറ്റയ്ക്ക് നിന്നിങ്ങനെ അനുഭവിക്കുന്നത് കണ്ടോണ്ടിരിക്കാൻ പറ്റാഞ്ഞിട്ടാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home