കണ്ണൂരിൽ നിർമാണത്തിലുള്ള വീടിന്റെ സെപ്റ്റിക് ടാങ്കിൽ വീണ് മൂന്നുവയസുകാരൻ മരിച്ചു

muhammad marvan kannur death

മുഹമ്മദ് മർവാൻ

വെബ് ഡെസ്ക്

Published on Dec 05, 2025, 10:20 PM | 1 min read

കതിരൂർ(കണ്ണൂർ): കണ്ണൂരിൽ നിർമാണത്തിലുള്ള വീടിന്റെ സെപ്റ്റിക് ടാങ്കിൽ വീണ് മൂന്നുവയസുകാരൻ മരിച്ചു. പുല്യോട് വെസ്റ്റ് പാട്യം നഗർ മലമ്മൽ ഹൗസിൽ അൻഷിലിന്റെ മകൻ മുഹമ്മദ്‌ മർവാനാണ് മരിച്ചത്. ​


വെള്ളിയാഴ്ച വൈകിട്ട്‌ അങ്കണവാടി വിട്ടശേഷം വീട്ടിലെത്തിയ കുട്ടി തൊട്ടടുത്തുള്ള കുടുംബവീട്ടിൽ കളിക്കാൻ പോയതായിരുന്നു. ഏറെനേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് വീട്ടുകാരും അയൽക്കാരും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് കുടുംബവീടിന് സമീപം പുതുതായി നിർമിക്കുന്ന വീടിന്റെ സെപ്റ്റിക് ടാങ്കിനുള്ളിൽ ബോധരഹിതനായ നിലയിൽ മർവാനെ കണ്ടെത്തിയത്.


​ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ടാങ്ക് തേപ്പ് പൂർത്തിയാക്കിയ ശേഷം ചോർച്ച പരിശോധിക്കാനായി നിറയെ വെള്ളം നിറച്ചിരുന്നു. നിര്‍മാണം നടന്നുകൊണ്ടിരിക്കുന്നതിനാല്‍ ടാങ്കിനു മുകളില്‍ സ്ലാബിട്ടിരുന്നില്ല. ഉമ്മ: ഫാത്തിമ.






Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home