വാർണർ ബ്രദേഴ്സിനെ ഏറ്റെടുത്ത് നെറ്റ്ഫ്ലിക്സ്

തിരുവനന്തപുരം: ഹോളിവുഡ് പൊഡക്ഷൻ കമ്പനിയായ വാർണർ ബ്രദേഴ്സിനെ ഏറ്റെടുത്ത് നെറ്റ്ഫ്ലിക്സ്. 8.27 ബില്യൺ ഡോളറിന്റെ കരാറാണെന്ന് നെറ്റ്ഫ്ലിക്സ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. എച്ച്ബിഒ, എച്ച്ബിഒ മാക്സ് എന്നിവയും നെറ്റ്ഫ്ലിക്സ് ഏറ്റെടുക്കും. വാർണർ ബ്രദേഴ്‌സ് ഡിസ്‌കവറി ലോകത്തിലെ ഏറ്റവും പഴക്കമേറിയതും ഏറ്റവും സ്വാധീനമുള്ളതുമായ സ്റ്റുഡിയോകളിലൊന്നാണ്.
ഹാരി പോട്ടർ, ഡിസി കോമിക്‌സ്, ഗെയിം ഓഫ് ത്രോൺസ്, എച്ച്ബിഒ മാക്‌സ് എന്നിവയ്ക്ക് പിന്നിൽ വാർണർ ബ്രോസ് ആണ്. സ്റ്റുഡിയോ ഏറ്റെടുക്കുന്നതിന് നെറ്റ്ഫ്ലിക്സ് പണമായും സ്റ്റോക്കായും ഒരു ഓഹരിക്ക് 27.75 ഡോളർ നൽകും. ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും വലിയ മാധ്യമ ഏകീകരണമാണിതെന്ന് വിദഗ്ധർ പറയുന്നു.
റെഗുലേറ്ററി അംഗീകാരവും വാങ്ങാനും വാർണർ ബ്രദേഴ്‌സ് ഡിസ്‌കവറിയുടെ സിഎൻഎൻ, ടിഎൻടി എന്നിവയുൾപ്പെടെയുള്ള കേബിൾ നെറ്റ്‌വർക്കുകളെ ഡിസ്കവറി ഗ്ലോബൽ എന്ന പ്രത്യേക സ്ഥാപനമാക്കി മാറ്റാനും പദ്ധതിയിട്ടിരിക്കുന്നതായാണ് റിപ്പോർട്ട്.








0 comments