കൊച്ചിയില്‍ റെയില്‍വേ ട്രാക്കില്‍ ആട്ടുകല്ല്; അട്ടിമറി ശ്രമമാണോയെന്ന് സംശയം

കൊച്ചി: കൊച്ചിയില്‍ റെയില്‍വേ ട്രാക്കില്‍ ആട്ടുകല്ല് കണ്ടെത്തിയ സംഭവം, അട്ടിമറി ശ്രമമാണോ എന്ന് സംശയം. പച്ചാളം പാലത്തിന് സമീപമാണ് ട്രാക്കില്‍ ആട്ടുകല്ല് കണ്ടെത്തിയത്. തലനാരിഴയ്ക്കാണ് ദുരന്തം ഒഴിവായത്. അതുവഴി വന്ന റെയില്‍വേ പൊലീസും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
ട്രാക്കിന്റെ മധ്യഭാഗത്തായിരുന്നു ആട്ടുകല്ല് ഉണ്ടായിരുന്നത്. മൈസുരു- കൊച്ചുവേളി ട്രെയിന്‍ ഈ വഴി പോകുന്നതിനിടെ കല്ല് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തുകയായിരുന്നു. തുടര്‍ന്ന് റെയില്‍വേ സ്റ്റേഷനിലും പൊലീസിലും വിവരമറിയിച്ചു.
ആട്ടുകല്ല് താല്‍ക്കാലികമായി ട്രാക്കില്‍ നിന്ന് സമീപത്തേക്ക് മാറ്റിവെച്ചിട്ടുണ്ട്. കഴിഞ്ഞ കുറെ കാലമായി അടുത്തുള്ള പൊന്തക്കാട്ടിൽ ഈ ആട്ടുകല്ല് കിടക്കുന്നുണ്ടായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. ഇന്നലെ രാത്രി രണ്ടുമണിക്ക് ട്രാക്കിന് സമീപത്തായി ഒരു വണ്ടി കിടന്നിരുന്നു എന്നും നാട്ടുകാർ പറയുന്നു. രാത്രി രണ്ടുമണിയോടെ കമ്പിപ്പാര വലിച്ചുകൊണ്ടുവരുന്നതിന്റെയും ഗേറ്റില്‍ അടിക്കുന്നതിന്റെയും ശബ്ദം കേട്ടിരുന്നുവെന്നും അവര്‍ പറഞ്ഞു.








0 comments