'നവകേരള സദസിൽ വിവാദം സൃഷ്ടിച്ചവർ 982.01 കോടി അനുവദിച്ചത് അറിഞ്ഞില്ലേ?'; മന്ത്രി റിയാസ്

തിരുവനന്തപുരം: നവകേരള സദസ്സിൽ ഉയർന്ന വികസന പദ്ധതികൾ നടപ്പാക്കാൻ 982.01 കോടി രൂപ അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ച വിവരം കൂടി വിമർശിച്ചവരും വിവാദം സൃഷ്ടിച്ചവരും അറിയണമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ലോക ചരിത്രത്തിൽ ആദ്യമായാണ് മന്ത്രിസഭ ജനങ്ങളെ കേൾക്കാനും പറയാനും നാടാകെ സഞ്ചരിച്ചത്. യാത്രയുടെ തുടക്കം മുതൽ വിവാദമായിരുന്നു ചിലർ സൃഷ്ടിച്ചത്. എന്നാൽ, ഇന്നലെ നവകേരള സദസ്സുമായി ബന്ധപ്പെട്ട് സംസ്ഥാന മന്ത്രിസഭയെടുത്ത തീരുമാനം വാർത്തയായി എവിടെയും കാണുന്നില്ല. ജനാധിപത്യ വിരുദ്ധ സമരങ്ങൾ നയിച്ച നേതാക്കളാരും പ്രതികരിച്ചതായും കണ്ടില്ല.
ബസ്സിനെ തിരുവനന്തപുരത്ത് എത്തിക്കില്ല എന്ന് പ്രഖ്യാപിച്ചവർ ഉണ്ടായിരുന്നല്ലോ. യാത്രയുടെ തുടക്കം തന്നെ, ദേശീയപാത പ്രവൃത്തി പൂർത്തീകരിച്ച കാസർകോട് ജില്ലയിലെ റീച്ചിൽ ബസ് നിർത്തി ഞങ്ങളെല്ലാവരും ഇറങ്ങിയപ്പോൾ ‘ബസ് കേടായി” എന്ന് ചൂടോടെ ഫ്ലാഷ് ന്യൂസ് കൊടുത്തവരില്ലേ. എന്തൊക്കെ വാർത്തകൾ, എങ്ങിനെയൊക്കെ വന്നു, മറക്കാനാകുമോ മലയാളിക്കതെല്ലാമെന്നും മന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.
ഫെയ്സ്ബുക്ക് കുറിപ്പ്
ലോക മാതൃകയായ നവകേരള സദസിനെ വിമർശിച്ചവർ അറിയാൻ…
ലോക ചരിത്രത്തിൽ ആദ്യമായാണ് ഏതെങ്കിലും മന്ത്രിസഭ ജനങ്ങളെ കേൾക്കാനും പറയാനും നാടാകെ സഞ്ചരിച്ചത്.
എന്തൊക്കെ വിവാദമായിരുന്നു ചിലർ സൃഷ്ടിച്ചത്.
ബസ്സിനെ തിരുവനന്തപുരത്ത് എത്തിക്കില്ല എന്ന് പ്രഖ്യാപിച്ചവർ ഉണ്ടായിരുന്നല്ലോ..
യാത്രയുടെ തുടക്കം തന്നെ, ദേശീയപാത പ്രവൃത്തി പൂർത്തീകരിച്ച കാസർകോട് ജില്ലയിലെ റീച്ചിൽ ബസ് നിർത്തി ഞങ്ങളെല്ലാവരും ഇറങ്ങിയപ്പോൾ
"ബസ് കേടായി” എന്ന് ചൂടോടെ ഫ്ലാഷ് ന്യൂസ് കൊടുത്തവരില്ലേ..
എന്തൊക്കെ വാർത്തകൾ,
എങ്ങിനെയൊക്കെ വന്നു.
മറക്കാനാകുമോ മലയാളിക്കതെല്ലാം..
എന്നാൽ, ഇന്നലെ നവകേരള സദസ്സുമായി ബന്ധപ്പെട്ട് സംസ്ഥാന മന്ത്രിസഭയെടുത്ത തീരുമാനം വാർത്തയായി എവിടെയും കാണുന്നില്ല..
ജനാധിപത്യ വിരുദ്ധ സമരങ്ങൾ നയിച്ച നേതാക്കളാരും പ്രതികരിച്ചതായും കണ്ടില്ല..
നവകേരള സദസിലെ ജനങ്ങളുടെ ആവശ്യങ്ങൾ നടപ്പിലാക്കാൻ 982.01 കോടി രൂപയാണ് മന്ത്രിസഭാ യോഗം അനുവദിച്ചത്. എല്ലാ നിയമസഭ മണ്ഡലങ്ങളിലും 7 കോടി രൂപ വീതമുള്ള വികസന പ്രവർത്തനം നവകേരള സദസിന്റെ ഭാഗമായി നടപ്പിലാക്കുന്നു.
ഇലക്ഷൻ കമ്മീഷന് പരാതി കൊടുക്കാൻ ചാടി പുറപ്പെടുന്നവരോട് ആദ്യമെ പറയട്ടെ, നിലമ്പൂർ തെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ മലപ്പുറം ജില്ലയുടെ ഉത്തരവ് ഇപ്പോൾ ഇറങ്ങിയിട്ടില്ല.
നവകേരള സദസ്സ് മന്ത്രിമാരായ ഞങ്ങൾക്കും ജനങ്ങൾക്കും വലിയ ആവേശാനുഭവമാണ് നൽകിയത്.
ഇപ്പോൾ ഫണ്ട് അനുവദിച്ചു എന്നത് മാത്രമല്ല നവകേരള സദസിന്റെ നേട്ടം. ജനാധിപത്യത്തിന്റെ സൗന്ദര്യമാണ് നവകേരള സദസ്സ്.
ലോകത്ത് ആദ്യമായി ഭരണാധികാരികൾ ഒരുമിച്ച് നാട് മുഴുവൻ സഞ്ചരിച്ചത്,
ജനങ്ങളെ കേട്ടത്,
പല പ്രശ്നങ്ങളും അപ്പപ്പോൾ പരിഹരിച്ചത്,
പല പ്രശ്നങ്ങളും പിന്നീട് തുടർച്ചയായി ഇടപെട്ട് പരിഹരിച്ചത്...
എഴുതാവുന്നതിനപ്പുറത്തേക്കുള്ള അനുഭവങ്ങൾ ഒരുപാട് ബാക്കി.
പ്രതിപക്ഷ MLAമാർ വിട്ട് നിന്നെങ്കിലും അവരിൽ ജനതാൽപര്യത്തിന്റെ ഭാഗമായി വിശാലമായി ചിന്തിക്കുന്നവർക്കും മനസ്സിന് കുളിർമ നൽകിയ ഇടപെടലായിരുന്നു നവകേരള സദസ്സ്.
നവകേരളസദസ്സ്
ബഹിഷ്കരണത്തിന് നേതൃത്വം നൽകിയവർ അന്ന് സ്വീകരിച്ച നിലപാട് തെറ്റായിരുന്നു എന്ന് മനസ്സിലെങ്കിലും പറയാൻ തയ്യാറാകണം.









0 comments