രാം ചരൺ - സുകുമാർ ചിത്രം "ആർസി 17" ഒരുങ്ങുന്നു

രാം ചരണും സംവിധായകൻ സുകുമാറും വീണ്ടും ഒന്നിക്കുന്ന ബിഗ് ബജറ്റ് പാൻ ഇന്ത്യൻ ചിത്രത്തിന് ഹൈദരാബാദിൽ തുടക്കം. മൈത്രി മൂവി മേക്കേഴ്സ്, സുകുമാർ റൈറ്റിംഗ്സ്, ടി-സീരീസ് എന്നിവയുടെ ബാനറുകളിലാണ് ചിത്രം ഒരുങ്ങുന്നത്. ഹൈദരാബാദിൽ നടന്ന ചടങ്ങിൽ ചിരഞ്ജീവി മുഖ്യാതിഥിയായി. "ആർസി 17" എന്ന് താൽക്കാലികമായി പേര് നൽകിയിരിക്കുന്ന ചിത്രം, നവീൻ യേർനേനി, വൈ. രവി ശങ്കർ, വിജയ പ്രസാദ് ബണ്ട്രെഡ്ഡി, ഭൂഷൺ കുമാർ എന്നിവർ ചേർന്നാണ് നിർമിക്കുന്നത്.
രാം ചരണും സുകുമാറും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ്. ഇരുവരും ഒന്നിച്ച മുൻചിത്രമായ ‘രംഗസ്ഥലം’ ശ്രദ്ധേയമായിരുന്നു. ‘യൂ ക്യാൻ ഇമാജിൻ’ എന്ന ക്യാപ്ഷനോടെ ചിത്രത്തിന്റെ പ്രഖ്യാപന പോസ്റ്ററും അണിയറപ്രവർത്തകർ പങ്കുവച്ചു. മറ്റു താരങ്ങളെയും സാങ്കേതിക പ്രവർത്തകരെയും സംബന്ധിച്ച വിവരങ്ങൾ പിന്നാലെ പ്രഖ്യാപിക്കും.
രചന, സംവിധാനം: സുകുമാർ, ബാനറുകൾ: മൈത്രി മൂവി മേക്കേഴ്സ്, സുകുമാർ റൈറ്റിംഗ്സ്, ടി-സീരീസ്, നിർമ്മാതാക്കൾ: നവീൻ യേർനേനി, വൈ രവി ശങ്കർ, വിജയ പ്രസാദ് ബണ്ട്രെഡ്ഡി, ഭൂഷൺ കുമാർ, മാർക്കറ്റിംഗ്: ഫസ്റ്റ് ഷോ, പിആർഒ: ശബരി








0 comments