ആർത്തവം മറച്ചുവക്കേണ്ട ഒന്നല്ല : സാമന്ത

ഹൈദരാബാദ് : ആർത്തവത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ തുറന്നു പറഞ്ഞിരിക്കുകയാണ് നടി സാമന്ത. ആർത്തവവുമായി ബന്ധപ്പെട്ട ചർച്ചകൾ ഇപ്പോഴും സമൂഹം ലജ്ജാകരമായ കാര്യമായാണ് കാണുന്നതെന്ന് നടി തുറന്ന് പറഞ്ഞു. എന്നാൽ ആർത്തവകാര്യങ്ങൾ മറച്ചുവെക്കാനാണ് ആളുകൾ ഇഷ്ടപ്പെടുന്നതെന്നും നടി പറഞ്ഞു.
സ്ത്രീകൾ എന്ന നിലയിൽ ഒരുപാട് മുന്നോട്ട് പോയിട്ടും ആർത്തവത്തെക്കുറിച്ചുള്ള സംഭാഷണങ്ങൾ ഇപ്പോഴും നാണക്കേടായാണ് കരുതുന്നതെന്ന് നടി പറഞ്ഞു. ന്യൂട്രീഷൻ ഇൻ സിങ്കിലെ ഹെഡ് ന്യൂട്രീഷ്യനിസ്റ്റായ റാഷി ചൗധരിക്കൊപ്പം ടേക്ക് 20 എന്ന പോഡ്‌കാസ്റ്റിന്റെ ഒരു എപ്പിസോഡിൽ സാമന്ത സ്ത്രീകളുടെ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് സംസാരിച്ചിരുന്നു.
ആർത്തവം ശക്തിയല്ലാതെ മറ്റൊന്നുമല്ലെന്ന് സ്ത്രീകൾ വിശ്വസിക്കാൻ തുടങ്ങണമെന്ന് റാഷി പറഞ്ഞിരുന്നു. ആർത്തവ ആരോഗ്യവുമായി ബന്ധപ്പെട്ട ഇത്തരം സംഭാഷണങ്ങൾ കൂടുതൽ നടത്തുന്നത് 'സാമൂഹിക അപമാന'ത്തെ തകർക്കാൻ സഹായിക്കുമെന്നും സാമന്ത കൂട്ടിച്ചേർത്തു. ആർത്തവം ലജ്ജിക്കേണ്ടതോ മറച്ചുവെക്കേണ്ടതോ നിസ്സാരമായി എടുക്കേണ്ടതല്ലെന്നും നടി അഭിപ്രായപ്പെട്ടു.









0 comments