'ഡ്യൂഡ്' നാളെ തിയേറ്ററുകളിൽ

മമിതയുള്ളതിനാൽ കേരളത്തിൽ 'ഡ്യൂഡ്' എല്ലാവരും ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷ: പ്രദീപ് രംഗനാഥൻ

dude
വെബ് ഡെസ്ക്

Published on Oct 16, 2025, 04:37 PM | 2 min read

കൊച്ചി: പ്രദീപ് രംഗനാഥനും മലയാളത്തിന്‍റെ സ്വന്തം മമിത ബൈജുവും ഒന്നിക്കുന്ന 'ഡ്യൂഡ്' നാളെ തിയേറ്ററുകളിലെത്തുകയാണ്. പ്രദീപ് രംഗനാഥനും മലയാളത്തിലെ മമിത ബൈജുവും സംഗീതലോകത്തെ പുത്തൻ സെൻസേഷനൻ സായ് അഭ്യങ്കറും ഒന്നിക്കുന്നതിനാൽ ദീപാവലി സീസണിലെ ഏവരും ഏറെ കാത്തിരിക്കുന്ന ചിത്രമാണ് 'ഡ്യൂഡ്'. 'പ്രേമലു' പോലെ 'ഡ്യൂഡും' മമിതയുള്ളതിനാൽ എല്ലാവരും ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് പ്രദീപ് രംഗനാഥൻ. കൊച്ചിയിൽ 'ഡ്യൂഡ്' സിനിമയുടെ പ്രമോഷൻ പരിപാടിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നടി മമിതയും ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്ന ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സ് സാരഥി മുകേഷ് ആർ മെഹ്തയും പ്രസ് മീറ്റിന്‍റെ ഭാഗമായി.


''ചിത്രത്തിൽ എന്നെ ഏറ്റവും കംഫർട്ടാക്കിയത് മമിതയായിരുന്നു. ഈ സിനിമയിലെ ഞങ്ങളുടെ കഥാപാത്രങ്ങള്‍ അത്തരത്തിലുള്ളതായിരുന്നു. എന്നെ പിച്ചിയും നുള്ളിയും ഇടിച്ചുമൊക്കെ ഞങ്ങള്‍ തമ്മിലുള്ള ബോണ്ട് സെറ്റാക്കിയത് മമിതയാണ്. വളരെ പോസിറ്റീവ് വൈബുള്ള, എനർജിയുള്ള താരമാണ് മമിതയെന്നും പ്രദീപ് പറഞ്ഞു. ലവ് ടുഡേ യൂത്ത് സെൻട്രിക് സിനിമയായിരുന്നു. ആദ്യം യൂത്തും ഒരാഴ്ചയ്ക്ക് ശേഷം ഫാമിലി ഏറ്റെടുക്കുകയുണ്ടായി. ഡ്രാഗൺ എജ്യൂക്കേഷൻ ബേസ് ചെയ്ത് കഥപറഞ്ഞ സിനിമയായിരുന്നു. ഇമോഷൻസും ഉണ്ടായിരുന്നു. എന്നാൽ ഡ്യൂഡ് പക്കാ ഫാമിലി എന്‍റ‍ർടെയ്നറാണ് ഓരോ ഫാമിലിക്കും ഉള്ളിലുള്ള റിലേഷൻഷിപ്പാണ് വിഷയം', പ്രദീപ് പറഞ്ഞു.


റൊമാൻസിന് റൊമാൻസ്, ആക്ഷന് ആക്ഷൻ, കോമഡിക്ക് കോമഡി, ഇമോഷന് ഇമോഷൻ എല്ലാം കൊണ്ടും ഒരു ടോട്ടൽ യൂത്ത് കാർണിവൽ തന്നെയാകും 'ഡ്യൂഡ്' എന്നാണ് സൂചന. മമിതയുടെ തമിഴിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് 'ഡ്യൂഡ്'. രസകരമായ വേഷത്തിൽ ശരത് കുമാറും ചിത്രത്തിലെത്തുന്നുണ്ട്. സായ് അഭ്യങ്കർ ഈണമിട്ട ചിത്രത്തിലെ ഇതുവരെ ഇറങ്ങിയ പാട്ടുകളെല്ലാം ഇതിനകം സോഷ്യൽ മീഡിയയിൽ തരം​ഗമായിട്ടുണ്ട്.


പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുന്ന പ്രദീപ് രംഗനാഥൻ മാജിക് 'ഡ്യൂഡി'ലും പ്രതീക്ഷിക്കാം. ഹ്രസ്വ സിനിമകളിലൂടെ എത്തി സംവിധായകനായി പിന്നീട് നടനായി മാറിയ പ്രദീപ് രംഗനാഥന് വലിയൊരു ആരാധക വൃന്ദം തന്നെയുണ്ട്. പ്രദീപ് എഴുതി സംവിധാനം നിർവ്വഹിച്ച 'കോമാലി'യും 'ലൗവ് ടു‍ഡേ'യും വലിയ വിജയമായിരുന്നു. നായകനായെത്തിയ 'ലൗവ് ടുഡേ', 'ഡ്രാഗൺ' സിനിമകളും പ്രേക്ഷകരേവരും ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ 'ഡ്യൂഡ്' റിലീസിനെത്തുമ്പോൾ ഏവരും പ്രതീക്ഷയിലാണ്.


കീർത്തീശ്വരൻ എഴുതി സംവിധാനം നിർവ്വഹിക്കുന്ന 'ഡ്യൂഡ്' മൈത്രി മൂവി മേക്കേഴ്സിന്‍റെ ബാനറിൽ നവീൻ യെർനേനി, വൈ രവിശങ്കർ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സാണ് കേരള ഡിസ്ട്രിബ്യൂഷൻ. ആർ ശരത് കുമാർ, നേഹ ഷെട്ടി, ഹൃദു ഹരൂൺ, സത്യ, രോഹിണി, ദ്രാവിഡ് സെൽവം, ഐശ്വര്യ ശർമ്മ, ഗരുഡ റാം എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കാള്‍. ഛായാഗ്രഹണം നിർവ്വഹിക്കുന്നത് നികേത് ബൊമ്മിയും എഡിറ്റിംഗ് ഭരത് വിക്രമനുമാണ്.


കോ പ്രൊഡ്യൂസർ: അനിൽ യെർനേനി, സിഇഒ: ചെറി, പ്രൊഡക്ഷൻ ഡിസൈനർ: ലത നായിഡു, കോസ്റ്റ്യൂം: പൂർണിമ രാമസ്വാമി, ആക്ഷൻ: യന്നിക് ബെൻ, ദിനേശ് സുബ്ബരായൻ, ഗാനരചന: വിവേക്, പാൽ ഡബ്ബ, ആദേശ് കൃഷ്ണ, സെംവി, കോറിയോഗ്രാഫർ: അനുഷ വിശ്വനാഥൻ, ആർട്ട് ഡയറക്ടർ: പിഎൽ സുഭേന്ദർ, സൗണ്ട് ഡിസൈൻ: സിങ്ക് സിനിമ, സൗണ്ട് മിക്സിങ്: തപസ് നായക്, വിഎഫ്എക്സ് സൂപ്പ‍ർവൈസ‍ർ: രാംകുമാർ സുന്ദരം, കളറിസ്റ്റ്: സുരേഷ് രവി, ഡിഐ: മാംഗോ പോസ്റ്റ്, സ്റ്റിൽസ്: ദിനേശ് എം, പബ്സിസിറ്റി ഡിസൈനർ: വിയാക്കി, വിതരണം: എജിഎസ് എന്‍റർടെയ്ൻമെന്‍റ്, ഡിജിറ്റൽ പ്രൊമോഷൻസ് കേരള: വിപിൻ കുമാർ(10G മീഡിയ) പിആർഒ: ആതിര ദിൽജിത്ത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home