ഡോ. ബിജുവിന്റെ 'ഓറഞ്ച് മരങ്ങളുടെ വീട്'; 20ന് തിയറ്ററുകളിൽ

കൊച്ചി: ദേശീയ പുരസ്കാര ജേതാവ് ഡോ.ബിജു സംവിധാനം ചെയ്ത 'ഓറഞ്ച്മരങ്ങളുടെ വീട്' ഈ മാസം 20 ന് തിയറ്ററിലെത്തും. അന്തർദേശീയ ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിക്കുകയും ഒട്ടേറെ അംഗീകാരങ്ങളും ലഭിച്ച ചിത്രമാണ് 'ഓറഞ്ച് മരങ്ങളുടെ വീട്.' മലയാളത്തിന്റെ അഭിനയ പ്രതിഭകളായ നെടുമുടി വേണുവും പി ബാലചന്ദ്രനും ഒരുമിച്ച് വെള്ളിത്തിരയിലെത്തിയ അവസാന ചിത്രവുമാണിത്. നെടുമുടി വേണു, പി ബാലചന്ദ്രൻ, പ്രകാശ് ബാരെ, ഗോവർദ്ധനൻ, ജയപ്രകാശ് കുളൂർ, ദീപൻ ശിവരാമൻ എന്നിവരാണ് പ്രധാന താരങ്ങൾ.
മൂവി നൊമാഡ്‌സ് - സിലിക്കൺ മീഡിയ. എന്നിവയുടെ ബാനറിൽ, ഇൻവിസ് മൾട്ടിമീഡിയയുടേയും വിസ്റ്റ വിഎഫ്എക്‌സിന്റെയും സിംഗപ്പൂർ കൈരളി ഫിലിം ഫോറത്തിന്റെ യും സഹകരണത്തോടെ സിറാജ് ഷാ, വിജയശ്രീ ബിജുകുമാർ, ഉഷാദേവി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. സഹ നിർമ്മാതാവ് - എംജി രാധാകൃഷ്ണൻ ഉണ്ണിത്താൻ. ഛായാഗ്രഹണം - യദു രാധാകൃഷ്ണൻ, എഡിറ്റിംഗ് - ഡേവിസ് മാനുവൽ, കലാസംവിധാനം - അജയൻ വി കാട്ടുങ്കൽ, സംഗീതം - സന്തോഷ് ചന്ദ്രൻ. പിആർഒ - പി ആർ സുമേരൻ.








0 comments