രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും വിവാഹിതരാകുന്നു?- സോഷ്യൽ മീഡിയയിൽ ചര്‍ച്ചകൾ

PHOTO CREDIT: X
ഹൈദരാബാദ്: തെലുങ്ക് സിനിമ താരങ്ങളായ രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും വിവാഹിതരാകുന്നുവെന്ന് റിപ്പോർട്ട്. വിജയ് ദേവരകൊണ്ടയുടെ വസതിയിൽ നടന്ന സ്വകാര്യ ചടങ്ങിൽ വിവാഹ നിശ്ചയം കഴിഞ്ഞുവെന്നും 2026 ഫെബ്രുവരിയിൽ വിവാഹമുണ്ടാകുമെന്നുമാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
വർഷങ്ങളായി ഇരുവരും ഡേറ്റിംഗിലാണെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞതായി വെള്ളിയാഴ്ച സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. പിന്നാലെ രസകരമായ കമന്റുകളുമായി ആരാധകരും ചർച്ച തുടർന്നു. "വിവാഹത്തിന്റെ കാര്യം അവർ അറിഞ്ഞോ?" എന്ന തരത്തിലായിരുന്നു ചിലരുടെ കമന്റുകൾ.
എന്നാൽ വിവാഹ നിശ്ചയം നടന്നതായി വിജയ്‍യുടെ ടീം സ്ഥിരീകരിച്ചെന്ന് ദേശീയ മാധ്യമമായ ഹിന്ദുസ്ഥാൻ ടൈസ് റിപ്പോർട്ട് ചെയ്തു. 2018 ലെ ഹിറ്റ് ചിത്രം ഗീത ഗോവിന്ദമാണ് ഇരുവരും ഒരുമിച്ചെത്തുന്ന ആദ്യ ചിത്രം. തുടർന്ന് തെലുങ്ക് പ്രേഷകർ ഏറ്റവും കൂടുതൽ ആഘോഷിച്ച കോമ്പോയായിരുന്നു ഇരുവരുടേയും. രശ്മികയോ വിജയ്‍യോ അവരുടെ വിവാഹനിശ്ചയത്തെക്കുറിച്ച് ഒരു പോസ്റ്റോ പ്രഖ്യാപനമോ ഇതുവരെ പങ്കുവച്ചിട്ടില്ല.









0 comments