Deshabhimani

എക്സ്റ്റൻഡഡ് കട്ട്; സ്പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ വീണ്ടും തിയറ്ററുകളിലേക്ക്

spiderman
വെബ് ഡെസ്ക്

Published on Nov 28, 2026, 04:47 PM | 1 min read

ലോസ് ഏഞ്ചൽസ് : സ്പൈഡർമാൻ ആരാധകർക്ക് ആവേശം പകരാൻ സ്പൈഡർമാൻ: ബ്രാൻ്ഡ് ന്യൂ ഡേ വീണ്ടും തിയറ്ററുകളിലേക്ക്. സിനിമയുടെ എക്സ്റ്റൻഡഡ് കട്ടാണ് വീണ്ടും തീയറ്ററുകളിലെത്തുന്നത്. പരിമിതമായ തീയറ്ററുകളിൽ മാത്രമായിരിക്കും ഷോകളുണ്ടാവുക.


ഡിസംബർ നാലിനാണ് ചിത്രം വീണ്ടും റിലീസ് ചെയ്യുന്നത്. അവഞ്ചേഴ്സ്: ഡൂംസ്ഡേയുടെ റിലീസിന് രണ്ടാഴ്ച മുമ്പ് പുറത്തിറങ്ങുന്ന എക്സ്റ്റൻഡഡ് കട്ടിൽ സർപ്രൈസ് എലമൻസുകൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. അതേസമയം, എക്സ്റ്റൻഡഡ് കട്ടിന്റെ ദൈർഘ്യത്തെക്കുറിച്ച് വ്യക്തമാക്കിയിട്ടില്ല. ബ്രാൻ്ഡ് ന്യൂ ഡേ വീണ്ടും തിയറ്ററിലെത്തുന്നുവെന്ന് സോണി പിക്ചേഴ്സും സ്ഥിരീകരിച്ചിട്ടുണ്ട്.


ഇൻസ്റ്റ​ഗ്രാം പോസ്റ്റിലൂടെ പുതിയ ​ഗ്ലിംപ്സും പുറത്തുവിട്ടു. ഒറിജിനൽ ചിത്രത്തിന്റെ എൻഡ് ക്രെഡിറ്റ് രംഗത്തിൽ നെഡിന്റെ സ്പൈഡർ ട്രാക്കർ സ്പൈഡർമാനെ കണ്ടെത്താനുള്ള ശ്രമം നടത്തുന്നുണ്ട്. സ്പൈഡർമാൻ ഭൂമിയിലില്ലെന്ന സൂചനയും എൻഡ് ക്രെഡിറ്റ്സിലുണ്ട്. ഇതോടെ സ്പൈഡർമാൻ എൻഡ്വേൾഡിലേക്കോ ഡൂംസ്ഡേയിലേക്കോ കടന്നിട്ടുണ്ടാകുമെന്ന ചർച്ചകളുമുയർന്നിരുന്നു. ഇന്ത്യയിൽ ഡിസംബർ 17 നാണ് ഡൂംസ്ഡേയുടെ റിലീസ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home