09 December Friday

സൈനിക സ്‌കൂൾ പ്രവേശനം : ഇപ്പോൾ അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Friday Oct 28, 2022


രാജ്യത്തുടനീളമുള്ള 33 സൈനിക് സ്‌കൂളുകളിലെ ആറ്‌, ഒമ്പത്‌ ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന്‌ നാഷണൽ ടെസ്റ്റിങ്‌ ഏജൻസി അപേക്ഷ ക്ഷണിച്ചു.

പ്രവേശന പരീക്ഷ (AISSEE) ജനുവരി എട്ടിന്‌ നടക്കും.  ഓൺലൈനിൽ നവംബർ 30നു വൈകിട്ട്‌ അഞ്ച്‌ വരെ അപേക്ഷിക്കാം. ആറാം ക്ലാസിലേക്ക്‌ അപേക്ഷിക്കുന്നവർ   2023 മാർച്ച് 31-ന്  10-നും 12-നും ഇടയിൽ പ്രായമുള്ളവരാകണം. പെൺകുട്ടികൾക്കുള്ള പ്രവേശനം ആറാം ക്ലാസിൽ മാത്രം. ഒമ്പതാം ക്ലാസിലേക്ക്‌ അപേക്ഷിക്കുന്നവർ  2023 മാർച്ച് 31-ന് 13-നും 15-നും ഇടയിൽ പ്രായമുള്ളവരാകണം.എട്ടാംക്ലാസ്‌ വിജയിച്ചവരാകണം.

രാജ്യത്തെ 180 നഗരങ്ങളിലാണ് പരീക്ഷ നടക്കുക. കേരളത്തിൽ തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട്‌,  പാലക്കാട്‌ എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ട്‌. വിവരങ്ങൾക്ക്‌: https://aissee.nta. nic.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top