Deshabhimani

നീറ്റ് യുജി പരീക്ഷയുടെ പുതുക്കിയ റാങ്ക് ലിസ്റ്റ് ഉടൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 25, 2024, 01:03 PM | 0 min read


ന്യൂഡൽഹി> ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷ (നീറ്റ്‌ - യുജി) ചോദ്യപേപ്പറിലെ വിവാദചോദ്യത്തിന്റെ ശരിയുത്തരത്തിൽ സുപ്രീംകോടതി തീർപ്പുണ്ടാക്കിയതോടെ 4,20,774 വിദ്യാർഥികൾക്ക്‌ അഞ്ച്‌ മാർക്ക്‌  വീതം നഷ്ടപ്പെടും.

രണ്ടാം ഓപ്‌ഷൻ തെരഞ്ഞെടുത്ത വിദ്യാർഥികൾക്ക്‌ നൽകിയ നാല്‌ മാർക്ക്‌ പോകും. തെറ്റ്‌ ഉത്തരത്തിന് നെഗറ്റീവ്‌ മാർക്ക് ആകും.ഇതോടെ അഞ്ച്‌ മാർക്കിന്റെ കുറവ് വരും. 

പരിഷ്‌കരിച്ച ഫലം രണ്ടുദിവസത്തിനുള്ളിൽ പുറത്തുവിടുമെന്ന്‌ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ ബുധനാഴ്ച അറിയിച്ചു.

720ൽ 720 മാർക്കും നേടി ഒന്നാം റാങ്ക്‌ നേടിയ 66 വിദ്യാർഥികളിൽ 44 പേരും വിവാദചോദ്യത്തിന്‌ ലഭിച്ച ഗ്രേയ്‌സ്‌മാർക്കിന്റെ നേട്ടംകിട്ടിയവരാണ്‌. നീറ്റ്‌ ചോദ്യപേപ്പർ ചോർച്ചയുടെ അടിസ്ഥാനത്തിൽ പുനഃപരീക്ഷ നടത്തണമെന്ന ആവശ്യം സുപ്രീംകോടതി കഴിഞ്ഞദിവസം തള്ളിയിരുന്നു.

ക്ലാസ് തുടങ്ങാനും വൈകും

കോടതി നിർദേശമനുസരിച്ച് മാർക്ക് പുനർനിശ്ചയിക്കുമ്പോൾ നിലവിൽ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിലും മാറ്റം വരും. പുതിയ റാങ്ക് അനുസരിച്ചുള്ള പട്ടിക തയാറാക്കിയ ശേഷമേ എൻടിഎയ്ക്കു പ്രവേശന നടപടികൾ ആരംഭിക്കാനാകൂ. ബുധനാഴ്ച കൗൺസിലിങ് ആരംഭിക്കുമെന്നാണ് കഴിഞ്ഞയാഴ്ച എൻടിഎ സുപ്രീംകോടതിയെ അറിയിച്ചത്. ഓഗസ്റ്റ് പകുതിയോടെ ആരംഭിച്ചിരുന്ന ഒന്നാം സെമസ്റ്റർ മെഡിക്കൽ അധ്യയനം ഇത്തവണ സെപ്റ്റംബറിലേക്ക് നീളാനും സാധ്യതയുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Home