27 July Saturday

എംബിബിഎസ‌്/ബിഡിഎസ‌് പ്രവേശനം: സമയം ദീർഘിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Aug 30, 2018


തിരുവനന്തപുരം
സംസ്ഥാനത്തെ എംബിബിഎ‌സ‌്/ബിഡിഎസ‌് കോഴ‌്സുകളിൽ നിലനിൽക്കുന്ന ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിനായുള്ള മോപ‌്﹣അപ‌് കൗൺസലിങ് സെപതംബർ നാലിലേക്ക‌് മാറ്റിവച്ച സാഹചര്യത്തിൽ മെഡിക്കൽ, അനുബന്ധ കോഴ‌്സുകളിലേക്കുള്ള രണ്ടാംഘട്ട അലോട്ട‌്മെന്റിനെ തുടർന്ന‌് എംബിബിഎസ‌്/ബിഡിഎസ‌് കോഴ‌്സുകളിൽ ഇതിനകം പ്രവേശനം നേടാൻ സാധിക്കാത്ത വിദ്യാർഥികൾക്ക‌് പ്രവേശനം നേടുന്നതിനുള്ള സമയം ദീർഘിപ്പിച്ചു. എംബിബിഎസ‌്/ബിഡിഎസ‌് കോഴ‌്സുകളിൽ അലോട്ട‌്മെന്റ‌് ലഭിച്ച വിദ്യാർഥികൾക്ക‌് അതത‌് കോളേജിൽ പ്രവേശനം നേടുന്നതിനുള്ള സമയം സെപ‌്തംബർ ഒന്നിന‌് വൈകിട്ട‌് അഞ്ചുവരെയായി ദീർഘിപ്പിച്ചു.

മെഡിക്കൽ ആൻഡ‌് അനുബന്ധ കോഴ‌്സുകളിലേക്കുള്ള ഒന്നാംഘട്ട അലോട്ട‌്മെന്റിലൂടെയോ രണ്ടാംഘട്ട അലോട്ട‌്മെന്റിലൂടെയോ നിലവിൽ എംബിബിഎസ‌്/ബിഡിഎസ‌് കോഴ‌്സുകളിൽ പ്രവേശനം നേടിയിരിക്കുന്ന വിദ്യാർഥികൾ ഏതെങ്കിലും കാരണത്താൽ പ്രവേശനം റദ്ദുചെയ്യണമെന്നുണ്ടെങ്കിൽ സെപ‌്തംബർ ഒന്നിന‌് വൈകിട്ട‌് അഞ്ചിന‌് മുമ്പ‌് വിടുതൽ സർട്ടിഫിക്കറ്റും എല്ലാ രേഖകളും ഫീസും അതത‌് കോളേജുകളിൽനിന്ന‌് തിരികെ വാങ്ങേണ്ടതാണ‌്. ഹെൽപ‌്‌ലൈൻ നമ്പരുകൾ: 0471 2332123, 2339101, 2339102, 2339103, 2339104.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top