27 July Saturday

ഐസർ അപേക്ഷ 19 വരെ നീട്ടി

വെബ് ഡെസ്‌ക്‌Updated: Sunday Jul 26, 2020


തിരുവനന്തപുരം
രാജ്യത്തെ വിവിധ ഐസറു(ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ & റിസർച്ച്‌)കളിലേക്കുള്ള പ്രവേശനത്തിന്‌ ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി ആഗസത്‌‌ 19 വരെ നീട്ടി. ബാച്ചിലർ ഓഫ്‌ സയൻസ്‌, ബിഎസ്‌–-എംഎസ്‌ ഡ്യൂവൽ ഡിഗ്രി പ്രോഗ്രാമുകളിലേക്കാണ്‌ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്‌. തിരുവനന്തപുര(വിതുര)മടക്കം ഏഴ്‌ ഐസറുകളാണുള്ളത്‌. കോവിഡ്‌ പശ്‌ചാത്തലത്തിൽ പ്രവേശന പരീക്ഷ അനശ്‌ചിതമായി നീട്ടിയിട്ടുണ്ട്‌. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ www.iiseradmission.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top