31 October Saturday

38 സ്വാശ്രയ ഫാർമസി കോളേജുകളിലെ പ്രവേശനത്തിന‌് ഓപ‌്ഷൻ ക്ഷണിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jul 19, 2018

തിരുവനന്തപുരം > എൻജിനിയറിങ് / ആർക്കിടെക‌്ചർ/ ഫാർമസി കോഴ‌്സുകളിലെ പ്രവേശനത്തിന‌് പ്രവേശന കമീഷണർ നടത്തുന്ന മൂന്നാംഘട്ട അലോട്ട‌്മെന്റിന്റെ ഭാഗമായി 38 സ്വാശ്രയ ഫാർമസി കോളേജുകളിലേക്കും ബുധനാഴ‌്ച ഓപ‌്ഷൻ ക്ഷണിച്ചു.

മൂന്നാംഘട്ട അലോട്ട‌്മെന്റിൽ പങ്കെടുക്കുന്നതിനുള്ള ഓൺലൈൻ ഓപ‌്ഷൻ കൺഫർമേഷൻ, പുനഃക്രമീകരണം, ആവശ്യമില്ലാത്ത ഓപ‌്ഷനുകൾ റദ്ദാക്കൽ എന്നിവയ‌്ക്കുള്ള സൗകര്യം 20ന‌് രാവിലെ 10 വരെ ംംം.രലല.സലൃമഹമ.ഴ്ീ.ശി എന്ന വെബ‌്സൈറ്റിൽ ലഭിക്കും.

ഈ സമയംവരെ ലഭിക്കുന്ന ഓപ‌്ഷനുകളുടെ അടിസ്ഥാനത്തിൽ 20ന‌് രാത്രി എൻജിനിയറിങ്‌, ആർകിടെക‌്ചർ, ഫാർമസി കോഴ‌്സുകളിലേക്കുള്ള മൂന്നാം അലോട്ട‌്മെന്റ‌് പ്രസിദ്ധീകരിക്കും.

പുതുതായി ഉൾപ്പെടുത്തിയ സ്വാശ്രയ ഫാർമസി കോളേജുകളുടെ ലിസ്റ്റും വിശദ വിവരങ്ങളും  പ്രവേശന കമീഷണറുടെ  www.cee.kerala.gov.in വെബ‌്സൈറ്റിൽ ലഭിക്കും‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top