27 July Saturday

കേരള സര്‍വകലാശാല ഡിഗ്രി പ്രവേശന ഒന്നാംഘട്ട അലോട്ട്മെന്റ്: ഫീസ് ഇന്നും അടയ്ക്കാം

വെബ് ഡെസ്‌ക്‌Updated: Friday Jun 17, 2016

തിരുവനന്തപുരം > കേരള സര്‍വകലാശാല 2016–17 അധ്യയനവര്‍ഷത്തെ ബിരുദപ്രവേശനത്തിനുള്ള ഒന്നാംഘട്ട അലോട്ട്മെന്റ് ലഭിച്ചവര്‍ അഡ്മിഷന്‍ ഫീസ് 17ന് പകല്‍ അഞ്ചിനകം അടയ്ക്കണം.    അലോട്ട്മെന്റ് ലഭിച്ചവര്‍ അഡ്മിഷന്‍ ഫീസ് അടയ്ക്കാനുള്ള ചെലാന്‍ പ്രിന്റ്ഔട്ട് എടുത്ത് എസ്ബിടിയുടെ ഏതെങ്കിലും ശാഖയില്‍ ഫീസ് അടയ്ക്കണം. അഡ്മിഷന്‍ ഫീസ് ജനറല്‍വിഭാഗത്തിന് 1360 രൂപയും എസ്സി/ എസ്ടി വിഭാഗത്തിന് 675 രൂപയുമാണ്.

അഡ്മിഷന്‍ ഫീസ് അടച്ചവര്‍ നിശ്ചിത സമയത്തിനകം ലോഗിന്‍ചെയ്ത് അഡ്മിഷന്‍ ഫീസ് ഒടുക്കിയ വിവരം (ജേണല്‍ നമ്പര്‍) നിര്‍ബന്ധമായും വെബ്സൈറ്റില്‍ നല്‍കി അലോട്ട്മെന്റ് ഉറപ്പാക്കിയില്ലെങ്കില്‍ അവരുടെ അലോട്ട്മെന്റ് റദ്ദാകും.   ഒന്ന്, രണ്ട്, മൂന്ന് അലോട്ട്മെന്റുകളില്‍ അലോട്ട്മെന്റ് ലഭിച്ചവര്‍ മൂന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചതിനുശേഷംമാത്രം കോളേജുകളില്‍ അഡ്മിഷന് ഹാജരായാല്‍ മതി. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top