27 July Saturday

കെ മാറ്റ് കേരള-2018 പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Nov 15, 2017

തിരുവനന്തപുരം > കേരളത്തിലെ സര്‍വകലാശാലകളിലേക്കും കോളേജുകളിലേക്കും എംബിഎ പ്രവേശനത്തിനായുള്ള കെ മാറ്റ് കേരള-2018 പരീക്ഷ ഫെബ്രുവരി നാലിന് നടത്തും.

അപേക്ഷകള്‍ 16 മുതല്‍ ഓണ്‍ലൈനായി നല്‍കാം. വിവരങ്ങള്‍ www.kmatkerala.in ല്‍ ലഭ്യമാണ്. 2018 ജനുവരി 19 വരെ ഓണ്‍ലൈനായി ഫീസ് അടയ്ക്കാം. ഓണ്‍ലൈന്‍ അപേക്ഷ 2018 ജനുവരി 20നകം നല്‍കണം. ജനറല്‍ വിഭാഗത്തിന് 1000 രൂപയും എസ്സി/എസ്ടി വിഭാഗത്തിന് 750 രൂപയുമാണ് ഫീസ്.

കെ മാറ്റ് കേരള, സി മാറ്റ്, ക്യാറ്റ് (ജനറല്‍ വിഭാഗത്തിന് 15 ശതമാനം, എസ്ഇബിസി വിഭാഗത്തിന് 10 ശതമാനം, എസ്സി/എസ്റ്റി വിഭാഗത്തിന് 7.5 ശതമാനം) എന്നീ പ്രവേശന പരീക്ഷകളില്‍ ഏതെങ്കിലുമൊന്നില്‍ അര്‍ഹത നേടിയവര്‍ക്ക് മാത്രമേ കേരളത്തിലെ സര്‍വകലാശാലകളിലും അതിനു കീഴിലുള്ള എംബിഎ കോളേജുകളിലും പ്രവേശനം ലഭിക്കൂ. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും പരീക്ഷാഫലം പ്രതീക്ഷിക്കുന്നവര്‍ക്കും കെ മാറ്റ് കേരള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top