17 September Tuesday

മെഡിക്കൽ, അനുബന്ധ കോഴ്‌സുകളിലേക്ക്‌ ഓൺലൈൻ മോപ്‌ അപ്‌ കൗൺസലിങ്ങിന്‌ ഓപ്‌ഷൻ

വെബ് ഡെസ്‌ക്‌Updated: Sunday Sep 8, 2019


തിരുവനന്തപുരം
എംബിബിഎസ്, ബിഡിഎസ് ഒഴികെയുള്ള മെഡിക്കലും അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള ഓൺലൈൻ മോപ്-അപ് കൗൺസിലിങിന്‌ 15ന്‌ വൈകിട്ട്‌ അഞ്ചുവരെ ഓപ്‌ഷൻ രജിസ്‌റ്റർ ചെയ്യാം

ഈ ഘട്ടത്തിൽ ആയുർവേദ (ബിഎഎംഎസ്‌), ഹോമിയോപ്പതി (ബിഎച്ച്‌എംഎസ്‌) സിദ്ധ, യുനാനി, അഗ്രികൾച്ചർ, ഫോറസ്ട്രി, വെറ്ററിനറി, ഫിഷറീസ് എന്നീ കോഴ്സുകളിൽ നിലവിൽ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് അലോട്ട്മെന്റ് നടത്തും.

കേരളാ മെഡിക്കൽ, ആയുർവേദ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളതും എന്നാൽ പ്രവേശന പരീക്ഷാ കമ്മീഷണറുടെ അലോട്ട്മെന്റ് പ്രകാരം അഡ്മിഷൻ ലഭിച്ചെങ്കിലും പ്രവേശനം നേടാതിരുന്ന വിദ്യാർഥികൾക്കും ഓൺലൈൻ മോപ്-അപ് കൗൺസിലിംഗിൽ ഓപ്ഷൻ രജിസ്റ്റർ ചെയ്യാം.   എല്ലാ വിശദാംശങ്ങളും www.cee.kerala.gov.in, www.cee.kerala.org എന്നിവയിൽ ലഭിക്കും. സഹായത്തിന്‌ ഫോൺ:  0471 2332123, 2339101, 2339102, 2339103, 2339104


പ്രധാന വാർത്തകൾ
 Top