26 September Saturday

കേരള സര്‍വകലാശാല ഒന്നാംവര്‍ഷ ബിരുദപ്രവേശനം: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ 10 വരെ

വെബ് ഡെസ്‌ക്‌Updated: Saturday Jun 3, 2017

തിരുവനന്തപുരം >  കേരള സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്ത  കോളേജുകളില്‍ ഒന്നാംവര്‍ഷ ബിരുദപ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ജൂണ്‍ 10ന് അവസാനിക്കും. പ്രവേശന നടപടികളില്‍ പങ്കെടുക്കുന്ന  എല്ലാ വിഭാഗത്തില്‍പെട്ടവരും മേല്‍പറഞ്ഞ തീയതിക്കുമുമ്പ് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണം. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൌട്ട് സര്‍വകലാശാലയിലേക്ക് അയക്കേണ്ട. പ്രവേശനസമയത്ത് കോളേജുകളില്‍ ഹാജരാക്കിയാല്‍മതിയാകും.അഫിലിയേറ്റ് ചെയ്ത  കോളേജുകളില്‍ കമ്യൂണിറ്റി ക്വോട്ടയിലും സ്പോര്‍ട്ട്സ് ക്വോട്ടയിലും ഒന്നാംവര്‍ഷ ബിരുദപ്രവേശനം തേടുന്നവര്‍   ഏകജാലകസംവിധാനംവഴി സമര്‍പ്പിച്ച അപേക്ഷയുടെ ഒരു പ്രിന്റൌട്ടും അനുബന്ധ രേഖകളും ബന്ധപ്പെട്ട കോളേജുകളില്‍ ജൂണ്‍ ഒമ്പതിന്് വൈകിട്ട് അഞ്ചിനുമുമ്പ് സമര്‍പ്പിക്കണം. സര്‍വകലാശാലയിലേക്ക് അപേക്ഷകള്‍ അയക്കരുത്.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top