24 June Monday

കേരള സര്‍വകലാശാലബിരുദ പ്രവേശനം: രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jun 22, 2017

തിരുവനന്തപുരം > കേരള സര്‍വകലാശാലയുടെ 2017-18 വര്‍ഷത്തെ ബിരുദ പ്രവേശനത്തിനുള്ള രണ്ടാംഘട്ട അലോട്ട്മെന്റ്  http://admissions.keralauniversity.ac.in  വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. അപേക്ഷകര്‍ക്ക് ആപ്ളിക്കേഷന്‍ നമ്പരും പാസ്വേര്‍ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് തങ്ങളുടെ അലോട്ട്മെന്റ് പരിശോധിക്കാം.

ഒന്നാംഘട്ടത്തില്‍ അലോട്ട്മെന്റ് ലഭിക്കാത്തവരും എന്നാല്‍ രണ്ടാംഘട്ടത്തില്‍ അലോട്ട്മെന്റ് ലഭിക്കുകയും ചെയ്ത അപേക്ഷകര്‍ വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്തശേഷം അഡ്മിഷന്‍ ഫീസ് അടയ്ക്കാനുള്ള ചെലാന്‍ പ്രിന്റൌട്ട് എടുത്ത് എസ്ബിഐയുടെ ഏതെങ്കിലും ശാഖയില്‍ ഫീസ് അടയ്ക്കണം. ഒന്നാംഘട്ട അലോട്ട്മെന്റില്‍ ഫീസ് അടച്ചവര്‍ വീണ്ടും ഫീസ് അടയ്ക്കേണ്ടതില്ല. അഡ്മിഷന്‍ ഫീസ് ജനറല്‍വിഭാഗത്തിന് 1525 രൂപയും എസ്സി, എസ്ടി വിഭാഗത്തിന് 840 രൂപയുമാണ്. ഫീസ് ബാങ്കില്‍ അടച്ചുകഴിഞ്ഞാല്‍ ഇവര്‍ വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്ത് അഡ്മിഷന്‍ ഫീസ് ഒടുക്കിയ വിവരം (ജേണല്‍ നമ്പര്‍) 23ന് വൈകിട്ട് അഞ്ചിനുമുമ്പ് രേഖപ്പെടുത്തി അലോട്ട്മെന്റ് ഉറപ്പാക്കണം. അഡ്മിഷന്‍ ഫീസ് ഒടുക്കിയ വിവരം ചേര്‍ക്കാത്ത വിദ്യാര്‍ഥികളുടെ അലോട്ട്മെന്റ് റദ്ദാകും. ഇങ്ങനെയുള്ളവരെ തുടര്‍ന്നുള്ള അലോട്ട്മെന്റുകളില്‍ പരിഗണിക്കുന്നതല്ല. ഒന്ന്, രണ്ട്, മൂന്ന് അലോട്ട്മെന്റുകളില്‍ അലോട്ട്മെന്റ് ലഭിച്ചവര്‍ മൂന്നാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചശേഷംമാത്രം കോളേജുകളില്‍ അഡ്മിഷന് ഹാജരായാല്‍മതി. രണ്ടാംഘട്ട അലോട്ട്മെന്റില്‍ തൃപ്തരാണെങ്കില്‍ അഡ്മിഷന്‍ ഫീസ് ഒടുക്കിയ വിവരം വെബ്സൈറ്റില്‍ ചേര്‍ത്തശേഷം ആവശ്യമെങ്കില്‍ അവരുടെ ഹയര്‍ ഓപ്ഷനുകള്‍ 23ന് വൈകിട്ട് അഞ്ചുരെ നീക്കം ചെയ്യാം. ഹയര്‍ ഓപ്ഷനുകള്‍ നിലനിര്‍ത്തുന്ന അപേക്ഷകരെ അടുത്ത (മൂന്നാം) അലോട്ട്മെന്റില്‍ ആ ഓപ്ഷനുകളിലേക്ക് പരിഗണിക്കും. ഇങ്ങനെയുള്ളവര്‍ അലോട്ട്്മെന്റ് ലഭിക്കുന്ന സീറ്റ് നിര്‍ബന്ധമായും സ്വീകരിക്കണം.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top