27 July Saturday

എംജി പിജി : ഓൺലൈൻ രജിസ്ട്രേഷൻ നാളെവരെ

വെബ് ഡെസ്‌ക്‌Updated: Thursday Jul 5, 2018


നാളെവരെ
കോട്ടയം
എംജി സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള സർക്കാർ/എയ്ഡഡ്/സ്വാശ്രയ ആർട്സ് ആൻഡ‌് സയൻസ് കോളേജുകളിലെ ഏകജാലകം വഴിയുള്ള ഒന്നാം വർഷ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ വെള്ളിയാഴ്ചവരെ നീട്ടി.

സർവകലാശാല നേരിട്ട് ഏകജാലക സംവിധാനത്തിലൂടെ മെരിറ്റ് സീറ്റുകളിലേക്കും, പട്ടികജാതി/പട്ടികവർഗ(എസ്സി/എസ്ടി)/സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾ (എസ്ഇബിസി)/മുന്നോക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ (ഇബിഎഫ്സി) എന്നിവർക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലെ അലോട്ട്മെന്റ് നടത്തും.ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ട് സർവകലാശാലയിൽ സമർപ്പിക്കേണ്ട.

ആദ്യ അലോട്ട്മെന്റ് 17ന് നടത്തും.കൂടുതൽ വിവരങ്ങൾ www.cap.mgu.ac.in  എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഇമെയിൽ: pgcap@mgu.ac.in



എംജി ബിരുദ പ്രവേശനം: രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
കോട്ടയം
എംജി സർവകലാശാലാ ഏകജാലകം വഴിയുള്ള ബിരുദ പ്രവേശനത്തിനുള്ള രണ്ടാംഘട്ട അലോട്ട്മെന്റ് ലഭിച്ച അപേക്ഷകർ ഓൺലൈനായി സർവകലാശാലാ അക്കൗണ്ടിൽ വരേണ്ട ഫീസടച്ച് അലോട്ട്മെന്റ് മെമ്മോയുടെ പ്രിന്റൗട്ട് എടുത്ത് യോഗ്യത തെളിയിക്കുന്ന അസൽ സാക്ഷ്യപത്രങ്ങൾ സഹിതം ഏഴിന് വൈകിട്ട് 4.30 നകം അലോട്ട്മെന്റ് ലഭിച്ച കോളേജിൽ ഹാജരായി പ്രവേശനംനേടണം. ഏഴിനകം ഫീസ് ഒടുക്കാത്തവരുടെയും ഫീസൊടുക്കിയശേഷം കോളേജിൽ പ്രവേശനം നേടാത്തവരുടെയും അലോട്ട്മെന്റ് റദ്ദാക്കും. തുടർന്നുള്ള അലോട്ട്മെന്റിലേക്ക് ഇവരെ പരിഗണിക്കില്ല.

അപേക്ഷകൻ തനിക്ക് ലഭിച്ച അലോട്ട്മെന്റിൽ സംതൃപ്തനാണെങ്കിൽ തുടർ അലോട്ട്മെന്റിൽ പരിഗണിക്കപ്പെടാതിരിക്കാൻ അവശേഷിക്കുന്ന ഹയർ ഓപ്ഷനുകൾ റദ്ദാക്കുകയോ സ്ഥിരപ്രവേശം നേടുകയോ വേണം. ഉയർന്ന ഓപ്ഷനുകൾ നിലനിർത്തിയാൽ തുടർന്നുള്ള അലോട്ട്മെന്റിൽ മാറ്റം വന്നേക്കാം. ഇപ്രകാരം മാറ്റം ലഭിക്കുന്നപക്ഷം പുതിയ അലോട്ട്മെന്റ് നിർബന്ധമായും സ്വീകരിക്കണം. ആദ്യം ലഭിച്ച അലോട്ട്മെന്റ് നഷ്ടപ്പെടുകയും ചെയ്യും. എന്നാൽ ഇപ്രകാരം മാറ്റം ലഭിക്കുന്നവർ ബാങ്കിൽ പുതുതായി ഫീസൊടുക്കേണ്ട. ഒന്നാം ഓപ്ഷനിൽ അലോട്ട്മെന്റ് ലഭിച്ച എല്ലാവരും ജൂലൈ ഏഴിനകം പ്രവേശനം ലഭിച്ച കോളേജുകളിൽ പ്രവേശനം നേടണം. അല്ലാത്തപക്ഷം അവരുടെ അലോട്ട്മെന്റ് റദ്ദാക്കും.
എട്ടുമുതൽ ഒമ്പതുവരെ ഓപ്ഷനുകൾ പുനഃക്രമീകരിക്കാം.

വിവിധ പ്രോഗ്രാമുകളിലേക്കുള്ള ഫീസ് സംബന്ധിച്ച ഉത്തരവുകൾ www.cap.mgu.ac.in  എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top