27 July Saturday

സ്വാശ്രയ എംബിബിഎസ‌്: സ‌്കോളർഷിപ്പിന്‌ അപേക്ഷ ക്ഷണിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 22, 2018

തിരുവനന്തപുരം
2017﹣18 അധ്യയനവർഷംമുതൽ സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ എംബിബിഎസ‌് കോഴ‌്സിന‌് പ്രവേശനം നേടിയിട്ടുള്ള ബിപി‌‌എൽ വിഭാഗത്തിൽപ്പെടുന്ന വിദ്യാർഥികൾക്ക‌് സ‌്കാളർഷിപ്പിന്റെ രൂപത്തിൽ ഫീസ‌് ഇളവ‌് നടപ്പാക്കും. ഇതിലേക്കായി എൻആർഐ ക്വാട്ടയിൽ പ്രവേശനം നേടുന്ന വിദ്യാർഥികളുടെ വാർഷിക ഫീസിൽനിന്ന‌് അഞ്ചുലക്ഷംരൂപ വീതം സമാഹരിച്ചും മറ്റു പലവിധത്തിൽ തുക സമാഹരിച്ചും ഒരു സഞ്ചിതനിധി രൂപീകരിക്കും.

ബിപിഎൽ വിഭാഗം വിദ്യാർഥികൾക്ക‌ുമാത്രം ബാധകമാകുന്ന ഫീസിളവ‌് പദ്ധതിക്കായുള്ള ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത‌് ചില പ്രത്യേക സൂചകങ്ങളുടെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട ജില്ലാ കലക്ടർമാർ തയ്യാറാക്കി നൽകുന്ന പട്ടികയുടെ അടിസ്ഥാനത്തിലായിരിക്കും. ഇത്തരത്തിൽ ഫീസിളവിന‌് അർഹരാകുന്ന വിദ്യാർഥികൾ അഡ‌്മിഷൻ ആൻഡ‌് ഫീ റഗുലേറ്ററി കമ്മിറ്റി നിശ്ചയിച്ചിട്ടുള്ള വാർഷിക ട്യൂഷൻ ഫീസിന്റെ 10 ശതമാനം തുക സ്വയം കണ്ടെത്തേണ്ടതും ബാക്കി ഫീസിന‌് തുല്യമായ സ‌്കോളർഷിപ്പ‌് ഇനത്തിൽ ലഭ്യമാകുന്നതുമാണ‌്.

സ‌്കോ‌ളർഷിപ്പിന‌് അർഹതയുള്ളവർ പ്രവേശന പരീക്ഷാ കമീഷണറുടെ ംംം.രലല﹣സലൃമഹമ.ീൃഴ എന്ന വെബ‌്സൈറ്റിൽ ലഭ്യമായ പ്രൊഫോർമയുടെ പ്രിന്റൗട്ട‌് അപേക്ഷകൻ എടുത്ത‌് പൂരിപ്പിച്ച‌് അതത‌് കോളേജ‌് പ്രിൻസിപ്പൽമാർക്ക‌് സെപ‌്തംബർ ഏഴിന‌് വൈകിട്ട‌് അഞ്ചിന‌് മുമ്പായി സമർപ്പിക്കേണ്ടതാണ‌്. ഫീസിളവുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവുകൾ ംംം.രലല﹣സലൃമഹമ.ീൃഴ എന്ന വെബ‌്സൈറ്റിൽ ലഭ്യമാണ‌്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top