19 March Tuesday

എൽഎൽഎം: ഉത്തരസൂചിക പ്രസിദ്ധീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Mar 12, 2019


തിരുവനന്തപുരം
ഞായറാഴ‌്ച നടത്തിയ എൽഎൽഎം കോഴ‌്സിലേക്കുള്ള പ്രവേശന പരീക്ഷയുടെ ഉത്തരസൂചിക പ്രവേശനപരീക്ഷാ കമീഷണറുടെ www.cee.kerala.gov.in എന്ന വെബ‌്സൈറ്റിൽ പ്രസിദ്ധീകരിച്ചു. വെബ‌്സൈറ്റിലെ ‘‘LIM 2018 Candidate Portal’’ എന്ന ലിങ്കിൽ ക്ലിക്കുചെയ‌്ത‌് ആപ്ലിക്കേഷൻ നമ്പരും പാസ‌്‌വേർഡും കൃത്യമായി നൽകിയാൽ ഉത്തരസൂചിക ലഭ്യമാകുന്നതാണ‌്.

ഉത്തരസൂചികകൾ സംബന്ധിച്ച‌് ആക്ഷേപമുള്ള പരീക്ഷാർഥികൾ പരാതിയോടൊപ്പം അനുബന്ധരേഖകളും ആക്ഷേപമുന്നയിക്കുന്ന ഓരോ ചോദ്യത്തിനും 200 രൂപ ഫീസ‌് എന്ന ക്രമത്തിൽ പ്രവേശനപരീക്ഷാ കമീഷണറുടെ പേരിൽ തിരുവനന്തപുരത്ത‌് മാറാവുന്ന ഡിമാൻഡ‌് ഡ്രാഫ‌്റ്റും സഹിതം 15ന‌് വൈകിട്ട‌് നാലിനു
മുമ്പായി തപാൽ വഴിയോ നേരിട്ടോ ലഭ്യമാക്കേണ്ടതാണ‌്.
 


പ്രധാന വാർത്തകൾ
 Top