27 July Saturday

കെ മാറ്റ് കേരള ഡിസംബർ ഒന്നിന്‌

വെബ് ഡെസ്‌ക്‌Updated: Saturday Aug 31, 2019


തിരുവനന്തപുരം
കേരളത്തിലെ എല്ലാ സർവകലാശാലകളിലേക്കും, സർവകലാശാലകളുടെ കീഴിലുളള കോളേജുകളിലേക്കും 2020 അധ്യയന വർഷത്തെ എംബിഎ പ്രവേശനത്തിന് അർഹത നേടാനുള്ള പ്രവേശന പരീക്ഷ കെ മാറ്റ് കേരള ഡിസംബർ 1 ന് നടത്തും.  കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആന്റ് ഓഷ്യൻ സ്റ്റഡീസ് (കുഫോസ്) ന്റെ ആഭിമുഖ്യത്തിലും പ്രവേശനമേൽനോട്ട സമിതിയുടെ നിയന്ത്രണത്തിലുമാണ് കെ മാറ്റ് കേരള 2020 നടത്തുക. അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കുന്നതിനും വിശദ വിവരങ്ങൾക്കും kmatkerala.in  എന്ന വെബ്സൈറ്റ് കാണുക.

ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 10 വെകിട്ട്‌ 4. അപേക്ഷാഫീസ്: ജനറൽ വിഭാഗത്തിന് 1000 രൂപയും എസ്‌ സി/എസ്ടി  വിഭാഗത്തിന് 750 രൂപയും. കെമാറ്റ് കേരള, സി മാറ്റ്, ക്യാറ്റ് എന്നീ പ്രവേശന പരീക്ഷകളിൽ ഏതെങ്കിലും ഒന്നിൽ അർഹത നേടുന്നവർക്ക് മാത്രമേ കേരളത്തിലെ എല്ലാ സർവകലാശാലകളിലും അതിനുകീഴിലുള്ള എംബിഎ കോളേജുകളിലും പ്രവേശനം ലഭിക്കൂ. അവസാന വർഷ ബിരുദ വിദ്യാർഥികൾക്കും കെ മാറ്റ് പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്‌ പ്രവേശന മേൽനോട്ട സമിതിയുടെ തിരുവനന്തപുരം ഓഫീസിലെ 0471  2335133 എന്ന നമ്പറിൽ ബന്ധപ്പെടാം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top