27 July Saturday
സര്‍വകലാശാലകളില്‍ എംബിഎ പ്രവേശനയോഗ്യത

കെ മാറ്റ് കേരള പരീക്ഷക്ക് അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Friday Jan 6, 2017

തിരുവനന്തപുരം > സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളിലേക്കും, സര്‍വകലാശാലകളുടെ കീഴിലുള്ള കോളേജുകളിലേക്കും എംബിഎ പ്രവേശനത്തിനായുള്ള കെമാറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി. അപേക്ഷാര്‍ഥികള്‍ക്ക് kmatkerala.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. അവസാന തീയതി മാര്‍ച്ച് 18. അപേക്ഷാഫീസ് ജനറല്‍ വിഭാഗത്തിന് ആയിരം രൂപയും എസ്സി/എസ്ടി വിഭാഗത്തിന് 750  രൂപയും. ഫോണ്‍ : 0471  2335133, 8547255133.

2017 മുതല്‍ കേരളത്തില്‍ എംബിഎ പ്രവേശനത്തിന് ഐഐഎം-ക്യാറ്റ്, എഐസിടിഇ-സിമാറ്റ്, കെമാറ്റ് കേരള എന്നിവയില്‍ ഒരു പ്രവേശനപരീക്ഷയിലെ യോഗ്യത വേണമെന്ന്  പ്രൊഫഷണല്‍ കോഴ്സുകളുടെ മേല്‍നോട്ടസമിതി അറിയിച്ചിട്ടുണ്ട്. ഏപ്രില്‍ രണ്ടിനു നടത്തുന്ന കെമാറ്റ് കേരള എഴുതാനുള്ള അപേക്ഷയാണ് ഇപ്പോള്‍ ക്ഷണിച്ചിട്ടുള്ളത്്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top