27 July Saturday

കേരള സര്‍വകലാശാല പിജി സ്പോട്ട'് അഡ്മിഷന്‍

വെബ് ഡെസ്‌ക്‌Updated: Tuesday Nov 1, 2016

തിരുവനന്തപുരം >  കേരള സര്‍വകലാശാലയുടെ നിയന്ത്രണത്തിലുള്ള ഗവ./എയ്ഡഡ് സ്വാശ്രയ/യുഐടി കോളേജുകളിലെ എംഎ, എംഎസ്സി, എംകോം കോഴ്സുകളിലെ പ്രവേശനത്തിന് രണ്ടിനും മൂന്നിനും സര്‍വകലാശാല സെനറ്റ് ഹാളില്‍ ജനറല്‍/മറ്റ് സംവരണ വിഭാഗങ്ങള്‍ക്കുള്ള സ്പോട്ട് അഡ്മിഷന്‍ നടക്കും. നിലവില്‍ ഒഴിവുള്ള എസ്സി/എസ്ടി സംവരണ സീറ്റുകളിലേക്കും സ്പോട്ട് അഡ്മിഷന്‍ നടത്തും.

രാവിലെ ഒമ്പതു മുതല്‍ 10 വരെ രജിസ്റ്റര്‍ ചെയ്യുന്ന എസ്സി/ എസ്ടി വിദ്യാര്‍ഥികളെയാണ് പരിഗണിക്കുക. രണ്ടിന് എംഎസ്സി, എംകോം വിഷയങ്ങള്‍ക്കും മൂന്നിന് എംഎ വിഷയങ്ങള്‍ക്കുമാണ് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നത്.  ജനറല്‍/മറ്റ് സംവരണ വിഭാഗങ്ങള്‍ക്ക്  രാവിലെ ഒമ്പതു മുതല്‍ പകല്‍ 11 വരെയാണ് രജിസ്ട്രേഷന്‍.

  സംവരണ സീറ്റുകളില്‍ ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. നിശ്ചിത പ്രവേശന ഫീസായ 110 രൂപ/720 രൂപ അടയ്ക്കണം. ഓണ്‍ലൈന്‍ രജിസ്ട്രേഷന്റെ പ്രിന്റൌട്ട് കൊണ്ടുവരണം. ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികളുടെ അഭാവത്തില്‍ രജിസ്റ്റര്‍ ചെയ്യാത്തവരെയും പരിഗണിക്കും. ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യാത്ത വിദ്യാര്‍ഥികള്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ കൊണ്ടുവരണം. കേരള സര്‍വകലാശാലയുടേതല്ലാത്ത മറ്റ് സര്‍വകലാശാല ബിരുദമുള്ളവര്‍ കേരള സര്‍വകലാശാലയുടെ  യോഗ്യതാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

  പ്രവേശനത്തിനുശേഷം ഒഴിവുവരുന്ന എസ്സി/എസ്ടി സീറ്റുകള്‍ നിയമാനുസൃതം മറ്റ് സംവരണ വിഭാഗങ്ങളിലേക്ക് മാറ്റും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top