26 October Tuesday

കഴക്കൂട്ടം സൈനിക സ്കൂള്‍ പ്രവേശനം: 26 വരെ അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 6, 2021


തിരുവനന്തപുരം
കഴക്കൂട്ടം സൈനിക സ്കൂളിലെ 2022–-23ലെ ആറ്, ഒമ്പത് ക്ലാസുകളിലേക്കുള്ള  പ്രവേശന പരീക്ഷകൾക്കുള്ള അപേക്ഷ ക്ഷണിച്ചു. ആറാം ക്ലാസിലേക്ക് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം. ഒമ്പതാം ക്ലാസിലേക്ക് ആൺകുട്ടികൾ മാത്രം.

പ്രതീക്ഷിക്കുന്ന ഒഴിവ്‌: ആറാം ക്ലാസിലേക്ക് 75 ആൺകുട്ടികളും 10 പെൺകുട്ടികളും. ഒമ്പതിലേക്ക്: 10 ആൺകുട്ടികൾ മാത്രം (മറ്റ് സംസ്ഥാനങ്ങളിൽനിന്നുള്ള ആൺകുട്ടികൾക്ക് മാത്രമായി റിസർവ് ചെയ്തിരിക്കുന്നു). പ്രവേശനത്തിനുള്ള പ്രായപരിധി 2022 മാർച്ച് 31 ന്, ആറാം ക്ലാസിലേക്ക് 10നും 12 വയസ്സിനും മധ്യേ  ഒമ്പതാം ക്ലാസിലേക്ക് 13നും 15നും മധ്യേ. ഒമ്പതാം ക്ലാസിലേക്ക് അപേക്ഷിക്കുന്നവർ  എട്ടാം ക്ലാസ്‌ പാസായവരാകണം.

ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി  26. പ്രവേശന പരീക്ഷ ജനുവരി മൂന്നിന് നടത്തും.  വിവരങ്ങൾക്ക് : www.sainikschooltvm.nic.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top