27 July Saturday

ഐസർ ഇന്റഗ്രേറ്റഡ്‌ പിഎച്ച്‌ഡി: ഇപ്പോൾ അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Saturday Mar 14, 2020


തിരുവനന്തപുരം
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ സയൻസ്‌ എഡ്യൂക്കേഷൻ ആൻഡ്‌ റിസർച്ച്‌ (ഐസർ)തിരുവനന്തപുരം  ഇന്റഗ്രേറ്റഡ്‌ പിഎച്ച്‌ഡി പ്രോഗ്രാമുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. ഒാഗസ്‌ത്‌ മുതൽ തുടങ്ങുന്ന പ്രോഗ്രാമുകളിലേക്ക്‌ ഓൺലൈനിൽ മാർച്ച്‌ 31 വരെ അപേക്ഷിക്കാം. ബയോളജിക്കൽ സയൻസസ്‌, മാത്തമാറ്റിക്കൽ സയൻസസ്‌, കെമിക്കൽ സയൻസസ്‌, ഫിസിക്കൽ സയൻസസ്‌ എന്നീ വിഷയങ്ങളിലാണ്‌ പ്രവേശനം. വെബ്‌സൈറ്റ്‌   http://appserv.iisertvm.ac.in/iphd/

ഷോർട്ട്‌ലിസ്റ്റ് ചെയ്ത അപേക്ഷകരെ  എഴുത്തുപരീക്ഷയ്‌ക്കും  അഭിമുഖത്തിനും ക്ഷണിക്കും. സ്ഥാനാർഥികളുടെ അന്തിമ തെരഞ്ഞെടുപ്പ് അഭിമുഖത്തിനു ശേഷമാണ്‌. എഴുത്തുപരീക്ഷ മെയ്‌ 15ന്‌ ഐസർ വിതുര ക്യാമ്പസിൽ നടക്കും. ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടെ ബിരുദം നേടിയവരാകണം. പട്ടികജാതി–-വർഗ വിഭാഗങ്ങൾക്ക്‌ ഇളവുണ്ട്‌.

ഇതു കൂടാതെ നാലു വിഷയങ്ങളിൽ പിഎച്ച്ഡി പ്രോഗ്രാമുകളിലേക്കും ഐസർ അപേക്ഷ ക്ഷണിച്ചുണ്ട്. ഓൺലൈൻ അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഏപ്രിൽ 30.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top