12 April Monday

മോഡൽ എൻജിനീയറിംഗ്‌ കോളേജിൽ ‘എക്‌സൽ’ ലോഗാേ പ്രകാശനം

വെബ് ഡെസ്‌ക്‌Updated: Friday Jun 12, 2020

കൊച്ചി> തൃക്കാക്കര ഗവ. മോഡൽ എൻജിനീയറിംഗ് കോളേജിൻ്റെ ടെക്നോ- മാനേജീരിയൽ ഫെസ്റ്റായ 'എക്സൽ '' 21-ാം പതിപ്പിൻ്റെ ലോഗോ പ്രകാശനം ചെയ്‌തു.  പ്രിൻസിപ്പാൾ ഡോ. വിനു തോമസ്  ലോഗോ പ്രകാശനം ചെയ്തു. കേരള സ്റ്റാർട്ടപ്പ് മിഷൻ സി.ഇ.ഒ ഡോ.സജി ഗോപിനാഥ് മുഖ്യാതിഥിയായിരുന്നു.

കൊവിഡ് മൂലം വീടുകളിലായിരിക്കുന്ന വിദ്യാർത്ഥികൾ  ഇത്തവണ വെർച്വൽ ലോഗോ ലോഞ്ച് എന്ന തീരുമാനത്തിലെത്തുകയായിരുന്നു .എക്സൽ- നു മുന്നോടിയായി നടത്തിയ റീച്ച് - ഔട്ട് വഴി ആതുരാലയങ്ങളിലായിരിക്കുന്നവരെ സഹായിക്കുന്നതിനായി സമാഹരിച്ച തുകയുടെ സാക്ഷ്യപത്രം 'സീഡ്സ് '   യോഗത്തിൽ പ്രകാശനം ചെയ്‌തു. ഇതോടെ ഈ വർഷത്തെ എക്സൽ - ന് ഔദ്യോഗിക തുടക്കമായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top