22 October Tuesday

കലിക്കറ്റ് സര്‍വകലാശാല പ്രൈവറ്റ് രജിസ്ട്രേഷന്‍ യുജി/പിജി: അപേക്ഷ 27 വരെ

വെബ് ഡെസ്‌ക്‌Updated: Thursday Oct 20, 2016

തേഞ്ഞിപ്പലം> കലിക്കറ്റ് സര്‍വകലാശാല പ്രൈവറ്റ് രജിസ്ട്രേഷന്‍ മുഖേന 2016–17 അധ്യയന വര്‍ഷത്തേക്ക് വിവിധ യുജി/പിജി കോഴ്സുകളിലേക്ക് പിഴകൂടാതെ ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള തീയതി 27 വരെ നീട്ടി. നൂറുരൂപ പിഴയോടെ നവംബര്‍ നാലുവരെയും അപേക്ഷിക്കാം. അപേക്ഷാഫോം, അപേക്ഷയുടെകൂടെ  വയ്ക്കേണ്ട രേഖകള്‍, വിദ്യാഭ്യാസ യോഗ്യത, ഫീസ് തുടങ്ങിയ എല്ലാവിവരങ്ങളും സര്‍വകലാശാലാ വെബ്സൈറ്റിലെ www.universtiyofcalicut.info ഹോംപേജില്‍ ലഭ്യമാണ്.  അക്ഷയകേന്ദ്രങ്ങള്‍/ജനസേവനകേന്ദ്രങ്ങള്‍/എസ്ബിടി ഓണ്‍ലൈന്‍ എന്നിവ മുഖേന ഫീസ് അടക്കാം. അപേക്ഷയുടെ പ്രിന്റൌട്ട് നവംബര്‍ 11 വരെ സ്വീകരിക്കും.

സ്പോട്ട് അഡ്മിഷന്‍ സൌകര്യം ഒക്ടോബര്‍ 25 വരെ ലഭ്യമാവും. പ്രയോജനപ്പെടുത്തേണ്ടവര്‍, അതിനായി 50 രൂപ സ്പോട്ട് അഡ്മിഷന്‍ ഫീസുകൂടി അധികമായി അടച്ച് രസീതും സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലുമായി സര്‍വകലാശാലയില്‍ എത്തേണ്ടതാണ്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top