27 July Saturday

ബിഡിഎസ് രണ്ടാം ഘട്ട മോപ്അപ് കൗൺസലിങ്‌ : ഓൺലൈൻ ഓപ്ഷൻ കൺഫർമേഷൻ നിർബന്ധം

വെബ് ഡെസ്‌ക്‌Updated: Friday Jan 1, 2021


തിരുവനന്തപുരം
സംസ്ഥാനത്തെ സ്വാശ്രയ ഡെന്റൽ കോളേജുകളിലെ 2020–--21 അധ്യയന വർഷത്തെ ബിഡിഎസ് കോഴ്സുകളിൽ ഒന്നാം ഘട്ട ഓൺലൈൻ മോപ്അപ് അലോട്ട്മെന്റിനു ശേഷം ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിനായുള്ള രണ്ടാം ഘട്ട മോപ്അപ് അലോട്ട്മെന്റ് നടപടികൾ  ആരംഭിച്ചു.  ഡിസംബർ 17 മുതൽ ഡിസംബർ 20, ഉച്ചയ്ക്ക് 1 വരെ  നൽകിയ ആദ്യഘട്ട ഓൺലൈൻ ഓപ്ഷനുകൾ പരിഗണിച്ചാണ് രണ്ടാം ഘട്ട മോപ് അപ് അലോട്ട്മെന്റ് നടത്തുന്നത്. ഓൺലൈനായാണിത്‌.

കൗൺസലിങ്‌ സംബന്ധിച്ച മാർഗ നിർദേശങ്ങൾ ആദ്യഘട്ട മോപ്അപ് അലോട്ട്മെന്റ് വഴി ബിഡിഎസ് കോഴ്സുകളിൽ പ്രവേശനം ലഭിച്ചിട്ടും അഡ്മിഷൻ നേടാത്ത വിദ്യാർഥികളുടെ എല്ലാ ഓപ്ഷനുകളും റദ്ദാകും. സ്വാശയ ഡെന്റൽ കോളേജിൽ അഡ്മിഷൻ ലഭിച്ചവർക്ക് രണ്ടാം ഘട്ട മോപ്അപ് കൗൺസലിങ്ങിന് സർക്കാർ ഡെന്റൽ കോളേജുകളിലേക്ക് മാറ്റം അനുവദിക്കും. ഒരു സ്വാശ്രയ കോളേജിലെ എൻആർഐ സീറ്റിൽനിന്നും അതേ കോളേജിലെയോ മറ്റു സ്വാശ്രയ കോളേജിലെയോ, ഗവൺമെന്റ് /മൈനോറിറ്റി സീറ്റിലേക്കും മാറ്റം അനുവദനീയമാണ്.

ഓൺലൈൻ ഓപ്ഷൻ കൺഫർമേഷൻ നൽകുന്നതിന് വെബ്സൈറ്റ് ജനുവരി 2 ന്‌ സജ്ജമാകും.ഓൺലൈൻ ഓപ്ഷൻ കൺഫർമേഷൻ ചെയ്യുന്നതിനുള്ള  സൗകര്യം 3 ന്‌ വൈകിട്ട് 3ന്‌ അവസാനിക്കും. 4 മുതൽ 7 വരെ കോളേജിൽ പ്രവേശനം നേടാം.

രണ്ടാം ഘട്ട മോപ്അപ് അലോട്ട്മെന്റിലേക്ക്‌ ഓൺലൈൻ ഓപ്ഷൻ കൺഫർമേഷൻ നിർബന്ധമാണ്.  അലോട്ട്മെന്റിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ള വിദ്യാർഥികൾ www.cee.kerala.gov.in 200 Qumjoomugloei ‘KEAM 2020 - Candidate Portal' nom eness floor ചെയ്ത് തങ്ങളുടെ ആപ്ലിക്കേഷൻ നമ്പർ, പാസ്‌വേഡ് എന്നിവ രേഖപ്പെടുത്തി ഹോം പേജിൽ പ്രവേശിച്ച ശേഷം ഹോം പേജിൽ ലഭ്യമായ "Option Confirmation' എന്ന മെനുവിൽ ക്ലിക്ക് ചെയ്ത്  ഓപ്ഷനുകൾ കൺഫർമേഷൻ ചെയ്യണം.

പ്രവേശനവുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും സർക്കാർ ഉത്തരവുകളും പ്രവേശന - പരീക്ഷാ കമീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top